കർത്താവ് നമ്മളിൽ ജീവിക്കട്ടെ: പാസ്റ്റർ ബാബു ചെറിയാൻ

ഷാർജ: കർത്താവിനു വേണ്ടി ജീവിക്കുന്നതിലും ഉപരി കർത്താവ്‌ നമ്മളിൽ ജീവിക്കണം എന്ന് പാസ്റ്റർ ബാബു ചെറിയാൻ ഉദ്ബോധിപ്പിച്ചു. ദുബായ് എബനേസർ പി.വൈ.പി.എ യുടെ കൺവൻഷൻ ഒന്നാം ദിനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആദ്യകാല പെന്തക്കോസ്തു അനുഭവത്തിലേക്ക് നാം മടങ്ങി വരണമെന്നു അദ്ദേഹം ഓർമിപ്പിച്ചു.

ഷാർജ വർഷിപ് സെന്ററിൽ നടന്ന യോഗത്തിൽ ഐപിസി യു.എ.ഇ റീജിയൻ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ കെ. വൈ തോമസ് അധ്യക്ഷത വഹിച്ചു. എബനേസർ ക്വയർ ഗാനങ്ങൾ ആലപിച്ചു. ഐ പി സി യു. എ.ഇ റീജിയൻ മുൻ പ്രസിഡന്റ്‌ പാസ്റ്റർ ഗെർസിം പി ജോൺ,  യു. പി.എഫ് പ്രസിഡന്റ്‌ പാസ്റ്റർ ദിലു ജോൺ, പാസ്റ്റർ ജോൺ വർഗീസ് എന്നിവർ പ്രാർത്ഥന നയിച്ചു. പാസ്‌റ്റർമാരായ സാമുവേൽ ജോൺ,  വി. ഡി തങ്കച്ചൻ,  തോമസ് ബാബു എന്നിവർ നേതൃത്വം നൽകി.

ഇന്ന് വൈകിട്ട് 7:30ന് ഷാർജ വർഷിപ് സെന്ററിലും നാളെ ജബൽ അലി ക്രൈസ്റ്റ്  ചർച്ചിലും യോഗങ്ങൾ നടക്കും.  പാസ്റ്റർ ബാബു ചെറിയാൻ മുഖ്യ പ്രഭാഷണം നടത്തും.

-ADVERTISEMENT-

-ADVERTISEMENT-

You might also like