പാസ്റ്റർമാർക്കു മാസം 5000 രൂപ വീതം അനുവദിച്ച് ജഗമോഹൻ സർക്കാർ

അമരാവതി: ആന്ധ്രപ്രദേശിലെ എല്ലാ പാസ്റ്റർമാർക്കും എല്ലാ മാസവും 5000 രൂപ വീതം നൽകാൻ സർക്കാർ തീരുമാനം. ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗമോഹൻ റെഡ്‌ഡി നടത്തിയിരുന്നു. 15 ദിവസത്തിനകം അവിടെയുള്ള പാസ്റ്റർമാരുടെ സർവ്വേ നടത്താൻ ജില്ല കളക്ടർമാർക്ക് നിർദേശം നൽകി. ആഗസ്ത് 27 ന് ആന്ധ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് സംസ്ഥാനത്തെ പാസ്റ്റര്‍മാര്‍ക്ക് 5,000 രൂപ ഓണറേറിയം നല്‍കാന്‍ സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ടര്‍മാരെയും മജിസ്ട്രേട്ടുകളെയും അറിയിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്ന്. എത്രയും വേഗം ഇത് നടപ്പാക്കാൻ ആണ് അതിൽ പറയുന്നത്. ഈ വാഗ്ദാനം തിരഞ്ഞെടുപ്പ് സമയത്ത് ജഗമോഹൻ റെഡ്‌ഡി ജനങ്ങൾക്ക്‌ കൊടുത്തിരുന്ന ഉറപ്പുകളിൽ ഒന്നായിരുന്നു. ഇത് വ്യത്യസ്തമായ പദ്ധതികൾ ഒന്നാണ്. ഏറെ ആശ്വാസവും, പ്രയോജനവുമാണ് ആന്ധ്രപ്രദേശിലുള്ള ക്രിസ്ത്യൻ സഭകൾക്ക്.

അതേസമയം, ആന്ധ്രാ സര്‍ക്കാരിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി രംഗത്തെത്തി. എന്തുകൊണ്ടാണ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഓരോ പാസ്റ്ററിനും പ്രതിമാസം 5000 രൂപ സംസ്ഥാന ഫണ്ടില്‍ നിന്ന് അനുവദിക്കുന്നതെന്ന് ബി.ജെ.പി വക്താവ് ലങ്ക ദിനകര്‍ ചോദിച്ചു. എന്നാല്‍ ഹിന്ദു പണ്ഡിറ്റുകള്‍ക്ക് അത്തരം അലവന്‍സ്സുകള്‍ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

-ADVERTISEMENT-

-ADVERTISEMENT-

You might also like