നൈജീരിയയിൽ വൈദികനെ ജീവനോടെ ചുട്ടുകൊന്നു

ജലിന്‍ഗോ: നൈജീരിയയിലെ ജലിന്‍ഗോയില്‍ കത്തോലിക്കാ വൈദികനെ ജീവനോടെ കാറില്‍ ചുട്ടുക്കൊന്നു. ഫാ. ഡേവിഡ് റ്റാൻഗോ എന്ന വൈദികനാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. താരബാ സംസ്ഥാനത്തെ ഗ്രാമങ്ങൾ അക്രമിക്കപ്പെട്ടു എന്ന വാർത്ത പുറത്തുവന്ന് 24 മണിക്കൂറുകൾ തികയും മുന്‍പാണ് വൈദികൻ അതിക്രൂരമായി കൊല്ലപ്പെട്ടു എന്ന വാർത്ത പുറത്തുവരുന്നത്. പ്രാദേശിക ഭരണകൂടത്തിന്റെ തലവൻ ഷിബാൻ തിക്കാരി പിന്നീട് വാര്‍ത്ത സ്ഥിരീകരിച്ചു. രാദേശിക ഗ്രൂപ്പുകളായ ടിവ്, ജുകുൻ എന്ന രണ്ട് സമുദായങ്ങൾ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു അനുരഞ്ജന ചര്‍ച്ചയ്ക്കായി ടാകും എന്ന പട്ടണത്തിലേക്ക് പോകുമ്പോഴായിരിന്നു ആക്രമണം. വൈദികന്‍ കടന്നു പോയ വഴിയിൽ പതിയിരുന്നാണ് അക്രമികൾ കാറിനു തീ കൊളുത്തിയത്.

ടിവ് സമുദായത്തിലെ അക്രമികളാണ് വൈദികനെ കൊലപ്പെടുത്തിയതെന്ന് ഷിബാൻ തിക്കാരി ആരോപിച്ചു. ദക്ഷിണ താരബായിൽ ഇതിനുമുമ്പും ആളുകളുടെ ജീവനും, സ്വത്തും നശിപ്പിച്ച ആക്രമണങ്ങൾ പ്രസ്തുത വിഭാഗം നടത്തിയിട്ടുണ്ടെന്നും ഷിബാൻ തിക്കാരി പറഞ്ഞു. ആഫ്രിക്കയിൽ ഈ വർഷം കൊല്ലപ്പെടുന്ന പതിനൊന്നാമത്തെ കത്തോലിക്കാ വൈദികനാണ് ഫാ. ഡേവിഡ് റ്റാൻഗോ. വൈദികന്റെ മരണത്തില്‍ ജലിന്‍ഗോ രൂപത അതീവ ദുഃഖം രേഖപ്പെടുത്തി. സെപ്റ്റംബര്‍ രണ്ടിന് രൂപത സെമിത്തേരിയില്‍ ഫാ. ഡേവിഡ് റ്റാൻഗോക്കു വിശ്വാസികളും സഭാനേതൃത്വവും യാത്രാമൊഴി ചൊല്ലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.