കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.എസ്.സി ബയോടെകനോളജി പരീക്ഷയിൽ ഒന്നാം റാങ്ക് ബ്ലെസ്സി പീറ്ററിന്

തൃശ്ശൂർ: കാലിക്കട്ട് സർവകലാശാലയിൽ നിന്ന് എം.എസ്.സി ജനറൽ ബയോടെക്നോളജി വിഭാഗത്തിൽ ഒന്നാം റാങ്ക് നേടി ബ്ലെസ്സി പീറ്റർ.

പാസ്റ്റർ വി.ഡി. പീറ്റർ, ഷാജി പീറ്റർ ദമ്പതികളുടെ മകളാണ് ബ്ലെസ്സി. ബെനഡിക്ട് പീറ്റർ ആണ് മൂത്ത സഹോദരൻ. ഐ.പി.സി തൃശ്ശൂർ വെസ്റ്റ് സെന്ററിൽ പെട്ട കട്ടിലപൂവാം ഐ.പി.സി ശാലേം സഭാംഗമാണ്. തൃശൂർ സെന്റ് മേരീസ് കോളേജിൽ ആയിരുന്നു പഠനം. പെന്തക്കോസ്ത് സമൂഹത്തിനു അഭിമാനം കൂടിയാണ് ഈ വിജയം.

തുടർന്ന് പി.എച്ച്.ഡി ചെയ്യണമെന്നാണ് ബ്ലെസ്സിയുടെ ആഗ്രഹം. ഉന്നത വിജയം നേടിയ ബ്ലസ്സിക്ക് ക്രൈസ്തവ എഴുത്തുപുരയുടെ എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like