“പെന്തക്കോസ്തു വിശ്വാസവും നവ പ്രവണതകളും” ബൈബിൾ ക്ലാസ്സ് ബെം​ഗളൂരുവിൽ

ബാം​ഗ്ലൂർ: അസംബ്ലീസ് ഓഫ് ഗോഡ് വേള്‍ഡ് മലയാളി മീഡിയ അസ്സോസിയേഷന്‍ (അഗ്മ) കര്‍ണ്ണാടക ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ ബാംഗ്ലൂര്‍ പട്ടണത്തിലുള്ള പെന്തക്കോസ്തു സഭകളെ സംഘടിപ്പിച്ചു കൊണ്ടുള്ള ഒരു പ്രത്യേക സമ്മേളനം പെന്തക്കോസ്തു വിശ്വാസവും നവ പ്രവണതകളും എന്ന പേരില്‍ സെപ്റ്റംബര്‍ 8 ന് 5 മണിക്ക്ബാം​ഗ്ലൂർ ബെഥേല്‍ ഏ.ജി. സഭാ ആഡിറ്റോറിയത്തിൽ നടത്തപ്പെടുന്നു. ഈ കാലങ്ങളിൽ ദൈവവചനത്തിന് വിരുദ്ധമായി ഉയര്‍ന്നു വരുന്ന നവ ദുരുപദേശങ്ങളെ ചെറുക്കുന്നതിനും ദൈവസഭയെ വചനസത്യത്തില്‍ പ്രബുദ്ധമാക്കുന്നതിനും ഉതകുന്ന വചന പഠന ക്ലാസ്സാണിത്. പാസ്റ്റർ അനിൽ കൊടിത്തോട്ടം ക്ലാസ്സു​കൾ നയിക്കും.
ന​ഗരത്തിന്റെ എല്ലാ ഏറിയകളിലുമുള്ള പാസ്റ്റേഴ്സിനെയും വിശ്വാസികളെയും ഈ മീറ്റിം​ഗിലേക്കു ക്ഷണിക്കുന്നതായി അ​ഗ്മ കർണ്ണാടക ചാപ്റ്ററിന്റെ ഭാരവാഹികൾ ക്രൈസ്തവ എഴുത്തുപുരയെ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.