ലേഖനം:വിവേകികൾ ആകണം ശുശ്രൂഷയിൽ നമ്മൾ | ഷാജി ആലുവിള

പെന്തക്കോസ്തു സഭകളിലെ ഇതര ശുശ്രൂഷകൾ ഭംഗി ആക്കുന്നത് ശുശ്രൂഷകളുടെ അടിസ്ഥാനത്തിൽ ആണ്. വെത്യസ്ത എപ്പിസ്കോപ്പാൽ സഭകളിലെ എഴുതപ്പെട്ട ശുശ്രൂഷ ക്രമം പോലെ പെന്തക്കോസ്തു കാർക്കില്ലാത്തത്, അനേകർക്ക് അതിക്രമമായി തീരുന്നു. വിവാഹം, സംസ്ക്കാരം, ശിശുപ്രതിഷ്ഠ, ഭവനപ്രതിഷ്ഠ ഇവയൊക്കെ ആണ് നമ്മുടെ പൊതു വേദി ശുശ്രൂഷകൾ. അതു വിവേകത്തോടും ആത്മീയ അനുഭവത്തോടും ദൈവ ഭയത്തോടും കൂടി ചെയ്യുന്നതായിരിക്കണം.
ഘണ്ഡമിളക്കി വേദിയിൽ ബഹളം വെക്കുന്നതുകൊണ്ടു ആത്മീയത ആകുന്നില്ല. വി. ഡി. രാജപ്പൻ മാരെയല്ല ഈ കാലഘട്ടത്തിൽ നമ്മുടെ സമൂഹത്തിനു ആവശ്യം. വിവാഹം എന്നത് സകലർക്കും മാന്യമാണ്. വിവാഹിതർ ആകുന്നവർക്ക് കുടുംബ ജീവിതത്തിലേക്കുള്ള അല്ലങ്കിൽ ഒരുമിച്ചു പാർക്കുന്നതിനുള്ള (പ്രവേശനത്തിനുള്ള ) സമൂഹത്തിന്റെ അനുവാദമാണ് വിവാഹ ശുശ്രൂഷ. അതിൽ ശുശ്രൂഷ ഭാഗവാക്കുകൾ ആകുന്നവർ നന്നായി മനസിലാക്കണം വെത്യസ്ത സമൂഹം ആണ് നമ്മളെ വീക്ഷിക്കുന്നത് എന്ന്. ശുശ്രൂഷയിൽ ജ്ഞാനികൾ ആയില്ലെങ്കിൽ ആക്ഷേപസ്വരത്തിന് അവകാശികൾ ആകും എന്നു മറന്നു പോകരുത്. കേൾക്കുന്നവരിൽ ആത്മീയ സന്ദേശം ചലനം ഉണ്ടാക്കുന്നതായിരിക്കണം.
ശുശ്രൂഷ പരിചയവും പരിപാലന മേധാവിത്വവും ഉള്ള ശുശ്രൂഷകർ അനുഗ്രഹീത നേന്ത്രത്വം കൊടുക്കുന്ന അനുഗ്രഹീത പ്രസ്ഥാനങ്ങളിൽ ഇങ്ങനെ ഉള്ളവർ ശുശ്രൂഷയുടെ വീര്യം കളയും എന്ന് നാം ഓർത്തു വേണം വേദികളിൽ ശുശ്രൂഷയ്ക്ക് നിയമിക്കാൻ. വചന ശുശ്രൂഷയും കാർമ്മികത്വവും വഹിക്കുന്നവർ പക്വത പരമായ നിലവാരം കാത്തു സൂക്ഷിച്ചു ശുശ്രൂഷകൾ ചെയ്യണം. ചിലരുടെ വിചാരം ബഹളത്തിലൂടെ ആണ് മൈലേജ് കിട്ടുന്നത് എന്നാണ്. തികച്ചും അതു വിഡ്ഢിത്തം ആണ്. സദസ്സിൽ ഇരുന്ന് ജനം മുഷിയുകയും ശുശ്രൂഷയ്ക്ക് വിലയിടുകയും ചെയ്യുമ്പോൾ അടുത്തിരിക്കുന്ന വിശ്വാസികൾ മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നതും കണ്ടിട്ടുണ്ട്.
ശവസംസ്ക്കാര ശുശ്രൂഷയിലും പലപ്പോഴും കാട് കയറിയ വാചാലത ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. പലപ്പോഴും അനുശോചന സമ്മേളനമാണ് പെന്തക്കോസ്ത്കാരുടെ സംസ്കാര ശുശ്രൂഷയിൽ എന്ന് കേൾക്കുവാൻ തുടങ്ങിയിട്ട് വർഷം കുറെ ആയി. എന്നിട്ടും അതിൽ യാതൊരു മാറ്റവും ഇല്ല. അത്യാവശ്യമായവർക്ക് വചന ശുശ്രൂഷക്ക് സമയം കൊടുത്ത് അനുസ്മരണം പറയുന്നതായിരിക്കും നല്ലതു. വിലാപ ഭവനം പലപ്പോഴും ഈ അനുശോചനങ്ങളിലൂടെ വാക്കുതർക്കങ്ങൾക്ക് സാഹചര്യം ഉണ്ടാക്കി കൊടുക്കാറുണ്ട്. സന്ദർഭോചിതമായ വചന പാരായണവും പ്രാർത്ഥനയും ഗാനശുശ്രൂഷയും സന്ദേശങ്ങളും കൊണ്ട് നിറഞ്ഞതായിരിക്കണം ശവ സംസ്കാര ശുശ്രൂഷ. അനുശോചനത്തിന് അതിരുകൾ ഇട്ട് സമയ ലാഭത്തിലൂടെ ശുശ്രൂഷയ്ക്ക് ഭംഗി വരുത്തിയാൽ സമൂഹത്തിലെ അതൃപ്തി നമുക്ക് ഓഴിവാക്കുവാൻ സാധിക്കും.
ശിശു പ്രതിഷ്ഠ, ഭവന പ്രതിഷ്ഠ എന്നീ ശുശ്രൂഷയും വളരെ ശ്രദ്ധിക്കണം. ഇതിലും നാനാ മതസ്ഥരും വിവിധ തര ജനങ്ങളും സമ്മന്തിക്കുന്നുണ്ടന്ന് നമ്മൾ അറിഞ്ഞു വേണം ശുശ്രുഷകൾ നിറവേറ്റുവാൻ. ശുശ്രൂഷകൾക്ക് മൂല്യച്യുതി സംഭവിക്കാതെ, പെന്തക്കോസ്തു ശുശ്രൂഷകൾ ആത്മീയത ഉളവാക്കുന്ന വേദികളായി മാറ്റുവാൻ പക്വതയും പരിക്ജ്ഞാനവും വിവേകവും ആത്മീയതയും ഉള്ള ശുശ്രൂഷകന്മാർ ഇനിയും ധാരാളം എഴുന്നേൽക്കട്ടെ, അതിനായി പ്രാർത്ഥിക്കാം….പ്രയക്നിക്കാം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.