ലേഖനം:ദൈവസഭയിൽ എല്ലാവരും ഒന്ന്. | ബിൻസൺ കെ ബാബു, കൊട്ടാരക്കര

സഭ ഒരു തണലായിരിക്കണം.തകർന്നിരിക്കുന്നവന്  ബലം കൊടുക്കുന്ന,കരയുന്നവന്   അവന്റെ ആവശ്യം നിറവേറ്റി കൊടുക്കുന്ന ,കഴിവില്ലാത്തവനെ ഉയർത്തികൊണ്ടുവരുന്ന ,പ്രതീക്ഷയില്ലാത്തവനെ കൂടുതൽ പ്രതീക്ഷ കൊടുക്കുന്ന ഒരു ഇടമായിരിക്കണം ദൈവസഭ .എല്ലാം തകർന്നു തരിപ്പണമായി മനോ വേദനയോടെ സഭയിൽ വരുമ്പോൾ ഇരട്ടി വേദനയോടെ തിരിച്ചു വിടരുത്.അവനു വേണ്ടുന്ന ആത്മീയ സന്തോഷം ദൈവീക ആശ്വാസം കൊടുത്തു വിടുന്നതായിരിക്കണം ഇന്നത്തെ സഭ.

സഭയിൽ പണത്തിന്റെയും സ്വാധീനത്തിന്റെയും മിടുക്കുകൾ കാണിക്കുന്ന സ്ഥലമായിമാറിക്കൊണ്ടിരിക്കുന്നു.ഞാൻ വലിയവൻ, ഞാൻപറയുന്നതേ ഇവിടെ നടക്കു എന്നൊക്കെ ആക്രോശിച്ചു മുന്നോട്ടു പോകുന്ന ഒരുകൂട്ടംആളുകൾ.പാവപ്പെട്ടവന്റെ മേൽ എന്തുംകാണിക്കാം എന്നാ ചിന്ത കൂടിവരുന്നു.ഒന്നുംഇല്ലാത്തവന്റെ അവസ്ഥ സഭയിൽ പരിതാപകരം ആയികൊണ്ടിരിക്കുന്നു.ഇതാണോ യേശുവിന് ആഗ്രഹമുള്ള സഭ.ദൈവസഭ  വലിപ്പം കാണിക്കുന്ന ഇടമല്ല.എല്ലാവരുംഒന്നാണ്,എല്ലാവരും ദൈവത്താൽഅനുഗ്രഹിക്കപെട്ടവരാണ് എന്ന ചിന്ത ആണ് ഭരിക്കേണ്ടത്.ആവശ്യ ഭാരത്തിൽഇരിക്കുന്നവർക്ക് ആശ്വാസത്തിന്റെ വചനവും ബലവും പകർന്നു  കൊടുക്കേണ്ടവരായിക്കണം  ദൈവസഭകൾ.

ഇന്നത്തെ രീതികൾ നോക്കുകയാണെങ്കിൽ വളരെസങ്കടം തോന്നുന്നു.ഈ ഇടയിൽ ഒരു സംഭവം കേട്ടു  കത്തൃമേശ വേളയിൽ ഒരു പാവപ്പെട്ടവന്  കുടിച്ച പാനപാത്രത്തിൽ നിന്ന് സഭയിലെ മൂപ്പൻ കുടിച്ചില്ല എന്ന്.ഈ സിസ്റ്റം മാറ്റണമെന്നാണ് സഭയിലെ മൂപ്പന്റെ വാദം.കഷ്ട്ടം ഇതാണോ ദൈവസഭ.ഒരുതാണ ഇടയിൽ നിന്ന് വന്ന ഒരു വ്യക്തിയെ അല്ലെങ്കിൽ കുടുംബത്തെ അഗീകരിക്കാൻകഴിയാത്ത ദൈവമക്കൾ .അവരോടു സംസാരിക്കാൻ മടിയാണ്.പല സന്ദർഭങ്ങളിലും കണ്ണ് നിറയുന്ന സമയങ്ങൾ കണ്ടിട്ടുണ്ട്,പാവപെട്ടവനോട് സംസാരിക്കാൻ ആരുംകാണില്ല.അവർ പല നേരത്തും സഭായോഗംകഴിഞ്ഞിട്ട് നിൽക്കും ആരോടെങ്കിലുംസംസാരിക്കാൻ പക്ഷെ ഇവരോട് ആര് സംസാരിക്കാൻ.ഇവരുടെ വീട്ടിൽ പ്രാർത്ഥനവയ്ക്കുമ്പോൾ ആരും കാണില്ല എന്തിനു പാസ്റ്റർക്കു മടിയാണ് പോകാൻ അവരുടെ സാഹചര്യം കണ്ടിട്ട്. ഒരുപക്ഷെ ചെറിയ വീട് മഴ പെയ്യുമ്പോൾ ചോന്നൊലിക്കും എന്നൊക്കെ വച്ച്   പോകാറില്ലഎന്ത് വിഷമം ആയിരിക്കും ഇവർക്ക്.എന്നിട്ടും അവർ സഭയിൽ പോകും കാരണം അവരെ വിളിച്ചത് യേശു ആണെന്ന് അറിഞ്ഞുകൊണ്ട്.കണ്ണുനീരും നെടുവീർപ്പും മാത്രമായിരിക്കും അവരുടെ സമ്പാദ്യം.വേറൊരു സംഭവം കൂടെ ഇവിടെ കുറിക്കട്ടെ എന്റെ ഒരു അടുത്ത സ്നേഹിതന്റെ അനുഭവം.സഭയിലെഏറ്റവും പാവപെട്ട കുടുംബം ആയിരുന്നു അവന്റേതു വളരെ കഷ്ടപ്പെട്ടാണ് ജീവിതം മുന്നോട്ടു നീങ്ങിയത് പിതാവ് ലോകത്തു നിന്ന് മാറ്റപ്പെട്ടു .വളരെ വിശ്വസ്ഥയോടെ ജീവിച്ച കുടുംബമായിരുന്നു.ആരോടും പരിഭവമില്ല.പക്ഷെ മീറ്റിംഗുകൾ ഇവരുടെ വീട്ടിൽ വച്ചാൽ ആരും വരില്ല,സാഹചര്യങ്ങൾ വച്ചുകൊണ്ടു.ആരും സംസാരിക്കാറില്ല.എന്നാലും സന്തോഷത്തോടെ ദൈവത്തെ സേവിച്ചു .ഇന്ന് ആ കുടുംബത്തെ ദൈവം മാനിച്ചു പട്ടണത്തിൽ ഏറ്റവുംഅനുഗ്രഹിക്കപ്പെട്ട നല്ല മനോഹര ഭവനം.സഭയിലെ എല്ലാവര്ക്കും വന്നാൽ ഇരിക്കാവുന്ന ഏറ്റവും വലിയ ഹോൾ .ഇന്ന് അവർസന്തോഷമായിരിക്കുന്നു .അവനിൽ നിന്ന് കേൾക്കാൻ കഴിഞ്ഞത് ഇന്ന് അനേക ദൈവമക്കൾ വരുന്നു, അനേക ദൈവദാസന്മാർവരുന്നു.ഓർക്കുക ദൈവമക്കൾ,സഭകളെ..ആരെയും തള്ളിക്കളയരുത് .സാധുക്കളുടെപ്രത്യാശക്കു ഭംഗം വരുത്താത്തവനാണ് നമ്മുടെ ദൈവം.ദൈവസഭയിൽ എല്ലാവരും ഒന്നാണ്.

കുടുംബത്തിലെ കുറവുകൾ വച്ചുകൊണ്ടു,സാമ്പത്തിക കുറവുകൾ വച്ച് കൊണ്ട് പല കുഞ്ഞുങ്ങൾക്കും സഭയിൽ സ്ഥാനമില്ല എന്നതുംവളരെ ദുഃഖം ഉളവാക്കുന്നു.അവരെ ഒന്ന് പ്രോത്സാഹന കൊടുക്കുവാനോ വളർത്തുവാനോ ഉത്സാഹം കാണിക്കുന്നില്ല.അവിടേയും പണത്തിന്റെ മേൽക്കോഴ്മ കാണിക്കുന്നു.ഈപാവം കുഞ്ഞുങ്ങൾ കരഞ്ഞു വിലപിക്കുന്നു.ആ കണ്ണുനീരിനെ കാണാതെ പോകരുതേ .അവരും വിലപെട്ടവരാണ്.

വർഷാവർഷം വമ്പൻ കണക്കുകൾ വായിക്കുമ്പോൾ സന്തോഷം കൊള്ളാറുണ്ട് ,വലിയവലിയ ഹോളുകൾ  വയ്ക്കുമ്പോൾ ഗർവ് കാണിക്കാറുണ്ട്.എന്നെകൊണ്ട് ഇതൊക്കെസാധിച്ചു എന്ന്.സഭയിലെ ഒരുവൻ വേദന അനുഭവിക്കുമ്പോൾ ആ വ്യക്തിയെ താങ്ങുന്നതിലാണ് പ്രാധാന്യം കൊടുക്കുന്നത്.അവിടെയാണ് സഭ വളരുന്നത്.

പ്രിയരേ ,നമ്മുക്ക് ഇന്ന് ഒരു മാറ്റം ആവശ്യം ആണ്.സഭയുടെ ഉടമസ്ഥൻ യേശു മാത്രമാണ്.ആസഭയിൽ യേശുവിന്റെ ആഗ്രഹം മാത്രമേ നടക്കാവു .യേശുവിന് വേദന പെടുത്തുന്ന ഒരുകാര്യം പോലും നാം ചെയ്യരുത് .ദൈവമക്കളായ നാം അത് ചെയ്താൽ നമ്മുടെ യേശുവിനു എത്രമാത്രം വിഷമം ആയിരിക്കും.നമ്മിലൂടെയേശുവിന്റെ സ്വഭാവം ഉണ്ടാവട്ടെ.നമ്മുടെസഭകളിൽ പാവപെട്ട ആരെങ്കിലും ഉണ്ടെങ്കിൽഅവരെ സഹായിക്കുക.അവരെ മാറ്റിനിർത്തരുത്.സഭയിൽ അവരുടെ മുന്നിൽ വലിയ മഹാൻകാണിക്കരുത്.നിറ വ്യത്യാസമോ പല വിഭാഗവ്യത്യാസമോ കാണിക്കരുത്.അവരും ദൈവത്തിന്റെ പ്രീയ മക്കൾ ആണ്.ദൈവസഭ ക്രിസ്തുവിൽ വളരട്ടെ .നാമെല്ലാം ക്രിസ്തുവിൽഒന്ന്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.