കാനഡയിലെ ലണ്ടനിൽ ആത്മീയ സംഗമത്തിന് വേദിയൊരുങ്ങുന്നു

ലണ്ടൻ: (ഒണ്ടാരിയോ) ബ്ലസ്സ് 2019 എന്ന വലിയ ആത്‌മീയ സംഗമത്തിന് വേദി ഒരുങ്ങുന്നു. ലണ്ടൻ പ്രയർ ഫെല്ലോഷിപ്പ് ചർച്ച് ആണ് ഈ ആത്മീയ സംഗമത്തിന് വേദി ഒരുക്കുന്നത്. 2019 ഒക്ടോബര് 4,5 തീയതികളിൽ Gateway church, Sarnia Rd London ൽ വച്ച് ഈ മീറ്റിംഗ് നടത്തപ്പെടും. ഒണ്ടാറിയോയുടെ വിവിധ സ്ഥലങ്ങളിൽ നിന്നും, കാനഡയുടെ വിവിധ പ്രൊവിൻസുകളിൽ നിന്നും കൂടാതെ അമേരിക്കയിൽ നിന്നും ഈ കോൺഫെറൻസിലേക്ക് അനേകം ആളുകൾ കടന്നു വരുന്നുണ്ട്. ഏകദേശം 500 പരം ആളുകൾക്ക് ഇരിക്കാവുന്ന അതിവിശാലമായ ഓഡിറ്റോറോറിയം Gateway ചർച്ചിൽ ഒരുങ്ങുന്നത്. ലണ്ടനനിലെ മലയാളീ ക്രിസ്ത്യൻ സമൂഹത്തിൽ വെച്ച് നടക്കുന്ന ഏറ്റവും വലിയ കോൺഫറൻസ് ആണ് ലണ്ടൻ പ്രയർ ഫെല്ലോഷിപ്പ് ചർച്ച് ഒരുക്കുന്നത്. ഈ മീറ്റിംഗിലേക്കു ദൈവം ശക്തമായി ഈ തലമുറയിൽ ഉപയോഗിക്കുന്ന അഭിഷക്ത ദൈവദാസൻ പാസ്റ്റർ ടിനു ജോർജ് വചനം ശ്രുശൂഷിക്കും. കൂടാതെ രോഗികൾക്കു വേണ്ടി, വിവിധ വിഷയങ്ങളാൽ ഭാരപ്പെടുന്നവർക്കു വേണ്ടി പ്രത്യകം പ്രാർഥിക്കുന്നതായിരിക്കും. ഈ കോൺഫറൻസിന്റെ ഒരുക്കങ്ങൾക്ക് വേണ്ടി വലിയ ടീം തന്നെ പ്രവർത്തിക്കുന്നു. ലണ്ടൻ പ്രയർഫെൽലോഷിപ്പ് ചർച്ച് പാസ്റ്റർ ഫിന്നി സാമുവലിന്റെ നേതൃത്വത്തിൽ പ്രയർ കോർഡിനേറ്റർ ആയിട്ടു പാസ്റ്റർ ഷിനു തോമസ് , ഫിനാൻസ് ബെന്നി പുന്നൂസ്, പബ്ലിസിറ്റിക്ക് വേണ്ടി സാം സക്കറിയ, ജെയിംസ് ജേക്കബ് , മ്യൂസിക് കൺവീനേർസ് ആയി ജിജോ ജോൺ, ആൻസി ഫിന്നി, താമസ സൗകര്യങ്ങൾക്ക് വേണ്ടി സിബി അബ്രഹാം, സജി പാപ്പച്ചൻ, സന്തോഷ് ജോൺ, വോളന്റീർ കോർഡിനേറ്റർസ് ആയി ജെഫ്രി തോമസ്, ലെനി ജോൺസ്, ബിനോയ് എബ്രഹാം എന്നിവർ നേതൃത്വം നൽകുന്ന വിപുലമായ കമ്മറ്റി പ്രവർത്തിച്ചു വരുന്നു.
ലണ്ടൻ പ്രയർ ഫെല്ലോഷിപ്പ് ചർച്ച് ക്വോയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.