‘കിളിക്കൂട്’ എന്ന വ്യത്യസ്ത ഹ്രസ്വചിത്രം പുറത്തിറങ്ങി (വീഡിയോ)

ദുബായ്: ശിഥിലമാകുന്ന കുടുംബ ബന്ധങ്ങളുടെയും അവയെ അതിജീവിക്കുന്ന തിരിച്ചറിവുകളുടെയും കഥ പറയുന്ന ക്രിസ്തീയ ഹ്രസ്വചിത്രം ദുബായിൽ പുറത്തിറങ്ങി.

സോഷ്യൽ മീഡിയാ വഴി പ്രേക്ഷകരിൽ എത്തിക്കാനാണ് ലക്ഷ്യമെന്ന് അണിയറപ്രവർത്തകർ ക്രൈസ്തവ എഴുത്തുപുരയോട് പറഞ്ഞു. Strings Media യുടെ ബാനറിൽ പുറത്തിറങ്ങിയ ഈ ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സംഗീതജ്ഞൻ ബിജി പി. ജോൺ ആണ്. രാജേഷ് കുഞ്ഞുമോൻ ആണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ഡൊമിനിക് ജോസഫ്, നീനു അന്ന തോമസ്, സുജ മാത്യു, വർഗീസ് ലൂക്ക്, ശ്രീകണ്ഠൻ നായർ എന്നിവർ ചിത്രത്തിൽ വേഷമിടുന്നു. ക്രൈസ്തവ മാധ്യമ രംഗത്ത് ശ്രദ്ധേയരായ ക്രൈസ്തവ എഴുത്ത്പുര, കേഫാ ടി.വി., റാഫാ റേഡിയോ എന്നിവരാണ് പ്രമുഖ മീഡിയ പാർട്ട്ണേഴ്സ്. കഴിഞ്ഞ ദിവസം ദുബായിൽ നടന്ന ചടങ്ങിൽ ഈ ഷോട്ട് ഫിലിം റിലീസ് ചെയ്തു. ഷോട്ട് ഫിലിം കാണാൻ ചുവടെ കാണുന്ന പ്ലേയ്‌ ബട്ടണിൽ ക്ലിക്ക് ചെയ്യുക!

-ADVERTISEMENT-

-ADVERTISEMENT-

You might also like