പ്രമുഖ അപ്പോളജിസ്റ്റ് റവ. രവി സഖറിയ നാളെ തിരുവനന്തപുരത്ത് എത്തുന്നു

തിരുവനന്തപുരം: ലോകപ്രസിദ്ധ അപ്പോളജിസ്റ്റും, പ്രഭാഷകനും, എഴുത്തുകാരനുമായ രവി സഖറിയ നാളെ കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെ ടി.ഐ.സി.സി കൺവൻഷൻ സെന്ററിൽ പ്രസംഗിക്കുന്നു. “യഥാർഥ സത്യാന്വഷണം”എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ക്ലാസ്സുകൾ എടുക്കുന്നത്.

കഴിഞ്ഞ 40വർഷമായി തന്റെ പ്രഭാഷണങ്ങളിലൂടെ അനേകർ രക്ഷയിലേക്കു വരുവാൻ ഇടയായിട്ടുണ്ട്. ഇന്ത്യയിലാണ് ജനനം എങ്കിലും ഇപ്പോൾ കാനഡയിലാണ് താമസം. ജോർജിയയിലെ അറ്റ്ലാന്റ ആസ്ഥാനമായുള്ള രവി സഖറിയാസ് മിനിസ്ട്രിസ് ഇന്റർനാഷണലിന്റെ (Rzminc) സ്ഥാപകനും, ചെയർമാനും, സി.ഒ.യുമാണ് ഇദ്ദേഹം. ലോക പ്രശസ്ത യൂണിവേഴ്സിറ്റികളിൽ നടത്തിയ പ്രഭാഷണങ്ങൾ പ്രസിദ്ധമാണ്. യു.എസ്സിലെ ലോകനേതാക്കൾ, സെനറ്റർമാർ, ഗവർണർമാർ തുടങ്ങിയവർക്കിടയിൽ തന്റെ പ്രസംഗങ്ങൾ സ്വാധീനം ചെലുത്താൻ രവി സഖറിയക്കു കഴിഞ്ഞിട്ടുണ്ട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like