ഐപിസി ഡൽഹി സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ അസോസിയേഷന് പുതിയ നേതൃത്വം

ഡൽഹി : 2024 ഏപ്രിൽ 13 ന് ഡൽഹി രാജ് നിവാസ് മാർഗിലുള്ള നിഷേമാൻ സ്കൂൾ ഓഡിറ്റോറിയത്തിൽ കൂടിയ ജനറൽ ബോഡിയിൽ 2024-2028 പ്രവർത്തന വർഷത്തേക്കുള്ള പുതിയ പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു. പാസ്റ്റർ. റ്റി. സി. സന്തോഷ്‌ ഡയറക്ടർ ആയും, സഹോദരന്മാരായ തോമസ് ഗീ വർഗീസ് സെക്രട്ടറി, ലിന്റോ പി. തോമസ് ജോയിന്റ് സെക്രട്ടറി, ബ്രദർ രഞ്ജിത്ത് ജോയ് ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു. 21 അംഗങ്ങൾ അടങ്ങുന്നതാണ് സണ്ടേസ്ക്കൂൾ കൗൺസിൽ. ഐപിസി ഡൽഹി സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ ഡോ.ഷാജി ദാനിയേൽ തെരെഞ്ഞെടുപ്പിനു കാർമികത്വം വഹിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading