ശാരോൻ ഫെല്ലോഷിപ്പ് ചർച് നോർത്ത് ഇന്ത്യൻ പാസ്റ്റേഴ്‌സ് കോണ്ഫറൻസ് സമാപിച്ചു

ന്യൂഡൽഹി: ശാരോൻ ഫെല്ലോഷിപ്പ് ചർച് നോർത്ത് ഇന്ത്യൻ സഭകളിലെ ശുശ്രുഷകന്മാർക്കുവേണ്ടി ക്രമീകരിച്ച കോണ്ഫറൻസ് ഇന്ന് ന്യൂ ഡൽഹി- ഛത്തർപൂർ ചന്ദൻഹോലയിലെ മിഷൻ ഹോസ്പിറ്റൽ റോഡിലുള്ള ഓൾ ഇന്ത്യ പ്രയർ ഫെല്ലോഷിപ്പിൽ സമാപിച്ചു. ബുധനാഴ്ച ആരംഭിച്ച കോണ്ഫറൻസിന്റെ സമാപന സമ്മേളനത്തിൽ ഡൽഹി സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോണ് തോമസ് അധ്യക്ഷത വഹിച്ചു. സഭാ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജോണ് തോമസ് മുഖ്യ പ്രഭാഷണം നടത്തി. പാസ്റ്റർ ജയിൻ ജോസഫ്, പാസ്റ്റർ ടൈറ്റസ് മാത്യു, പാസ്റ്റർ വൂഡി, പാസ്റ്റർ കീറ്റ്‌സ്, സഭാ ആക്ടിങ് പ്രസിഡന്റ് പാസ്റ്റർ പി എം ജോണ്, വൈസ് പ്രസിഡന്റ് പാസ്റ്റർ ഫിന്നി ജേക്കബ്, മാനേജിങ് കൗണ്സിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ഏബ്രഹാം ജോസഫ്, മിനിസ്റ്റേഴ്‌സ് കൗണ്സിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ജോണ്സണ് കെ സാമുവേൽ, കൗണ്സിൽ സെക്രെട്ടറി പാസ്റ്റർ ജേക്കബ് ജോർജ് കെ., ജോയിന്റ് സെക്രട്ടറി ബ്രദർ ഏബ്രഹാം വർഗീസ്‌, അഡ്വൈസറി കൗണ്സിൽ വൈസ് ചെയർമാൻ പാസ്റ്റർ പി ജി ജേക്കബ്, സി ഇ എം ജനറൽ സെക്രട്ടറി പാസ്റ്റർ ജോമോൻ ജോസഫ്, ഇവാഞ്ചലിസം ബോർഡ് ചെയർമാൻ പാസ്റ്റർ ബിജു ജോസഫ്, സണ്ടേസ്കൂൾ ജനറൽ കോർഡിനേറ്റർ പാസ്റ്റർ പി എ ചാക്കോച്ചൻ, നോർത്ത് കോർഡിനേറ്റർ പാസ്റ്റർ ഏബ്രഹാം മന്ദമരുതി തുടങ്ങിയവർ വിവിധ സെഷനുകളിൽ പ്രസംഗിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള റീജിയൻ-സെന്റർ പാസ്റ്റർമാർ, മറ്റു ഭാരവാഹികൾ, പ്രാദേശിക ശുശ്രുഷകന്മാർ തുടങ്ങിയവർ പങ്കെടുത്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like