ക്രൈസ്തവ എഴുത്തുപുരയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ചു ബഹറിൻ ചാപ്റ്റർ

ബഹറിൻ: ക്രൈസ്തവ എഴുത്തുപുരയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ചു ബഹറിൻ ചാപ്റ്റർ. കേരളത്തിലും കർണാടകയിലും ദുരിതക്കെടുതിയിൽ അകപ്പെട്ടവർക്കു ആശ്വാസമായി ക്രൈസ്തവ എഴുത്തുപുരയുടെ വിവിധ ടീമുകൾ പ്രവർത്തിക്കുന്നു. ക്രൈസ്തവ എഴുത്തുപുരയുടെ വിവിധ ചാപ്റ്ററുകളും സഹകാരികളും ഒത്തൊരുമിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.

കഴിഞ്ഞ വർഷം ഇരുപത്തിയൊന്ന് മെഡിക്കൽ ക്യാമ്പ് നടത്തിയതിന്റെ തുടർച്ചയായി, വരുന്ന ദിവസങ്ങളിൽ ഡോക്ടർമാർ അടങ്ങുന്ന എഴുത്തുപുരയുടെ സംഘം കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ നിലമ്പൂർ, വയനാട് പ്രദേശങ്ങൾ സഞ്ചരിച്ച് മെഡിക്കൽ ക്യാമ്പ് നടത്തുവാനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു.

കർണാടകത്തിൽ പെയ്ത ദുരിത മഴയ്ക്ക് ആശ്വാസമായി കർണാടക ചാപ്റ്ററിന്റെ ഒന്നാംഘട്ട സഹായ വിതരണം കഴിഞ്ഞ ദിവസം നടന്നു. രണ്ടാം ഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി, ദുരിതം ഏറ്റവും നാശം വിതച്ച റായ്ച്ചൂരിലേക്ക് അവശ്യ സാധനങ്ങളുമായി അടുത്ത ദിവസങ്ങളിൽ കടന്നു പോകുന്നുണ്ട്.ഡോ. പീറ്റർ ജോയിയുടെ നേതൃത്വത്തിൽ ‘ശ്രദ്ധ’ വിവിധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.