പി.വൈ.പി.എ കോട്ടയം നോർത്ത് സെന്റർ യുവജന ക്യാമ്പ് ‘എംപവർ-2019’ വടവാതൂരിൽ

കോട്ടയം: സെൻറർ പി.വൈ.പി.എ യുടെ ഈ വർഷത്തെ യുവജന ക്യാമ്പ് സെപ്റ്റംബർ 11, 12 തീയതികളിൽ ഐ.പി.സി വടവാതൂർ എബനേസ്സർ സഭയിൽ വച്ച് നടത്തപ്പെടും. സെൻറർ ആക്ടിങ് പ്രസിഡൻറ് പാ.ഫിലിപ്പ് കുര്യക്കോസ് ക്യാമ്പ് ഉത്ഘാടനം ചെയ്യും. സീനിയർ ശ്രുശൂഷകൻ പാ.ഏ.റ്റി.ജോർജ് ആമുഖ സന്ദേശം നല്കും. പാസറ്റർമാരായ ബാബു ചെറിയാൻ, റജി മൂലേടം, മാത്യു കെ. വർഗ്ഗീസ്, സേവ്യർ ജയിംസ്, ഡോ. രാജു എം. തോമസ് തുടങ്ങിയവർ വചനത്തിൽ നിന്നും സംസാരിക്കും. ഡോ. എബ്രാഹാം സ്ക്കറിയ കൗൺസിലിങ്ങ് ക്ലാസും, പാസ്റ്റർ കുഞ്ഞുമോൻ ജോഷുവാ( സീൽ ആ ശ്രമം, ബോംബെ) മിഷൻ ചലഞ്ചും നല്കും. ലിവിങ് വോയ്സ്( മല്ലപ്പള്ളി) സംഗീതാരാധനയ്ക്ക് നേതൃത്വം നല്ക്കും. ‘എംപവർ'(EMPOWER) എന്ന പേരിൽ നാമകരണം ചെയ്തിരിക്കുന്ന ക്യാമ്പിന്റെ ചിന്താവിഷയം “പരിശുദ്ധാത്മാ ശക്തിയാൽ നടക്കുക” “Walking in the Power of Holyspirit” (ഗലാത്യർ 5:16-25) എന്നതാണ്. നമ്മുടെ യൗവനക്കാർ പരിശുദ്ധാത്മ ശക്തിയാൽ നിറയപ്പെട്ട് കർത്താവിന്റെ മഹത്വത്തിനായ് ജീവിക്കുവാൻ കൂടുതൽ ഊന്നൽ നല്‌കുന്ന ക്യാമ്പിൽ കാത്തിരിപ്പ് യോഗത്തിന്റെ ഒന്നിലധികം സെക്ഷനുകൾ ഉണ്ടായിരിക്കും. 100 രൂപയായിരിക്കും ക്യാമ്പ് രജിസ്‌ട്രേഷൻ ഫീസ്. 11- തിയതി രാവിലെ കൃത്യം 8.30ന് രജിസ്‌ട്രേഷൻ ആരംഭിക്കും. ഓണാവധി ദിവസങ്ങൾ ആയതിനാൽ നമ്മുടെ സെന്ററിലെ മുഴുവൻ യുവതീയുവാക്കളും, മാതാപിതാക്കളും, പാസ്റ്റ്ഴ്സും പങ്കെടുവാൻ അഭ്യർത്ഥിക്കുന്നു. പാസ്റ്റർ ഐപ്പ് സി. കുര്യന്റെയും, പാസ്റ്റർ മോനച്ചൻ സാമുവേലിന്റെയും നേതൃത്വത്തിൽ വിപുലമായ കമ്മറ്റി ക്യാമ്പിന് നേതൃത്വം നല്കി വരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like