പ്രശസ്‌ത ക്രൈസ്തവ ഗായകൻ ജോളി എബ്രഹാം ടൊറണ്ടോയിൽ പാടുന്നു

ടോറണ്ടോ : ഇന്ത്യ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ് 4 ഞായറാഴ്ച വൈകിട്ട് 6.30 മുതൽ പ്രശസ്ത ക്രൈസ്തവ ഗായകൻ ജോളി എബ്ബ്രഹാമിന്റെ സംഗീത സായ്ഹാനം എറ്റോബിക്കോകിൽ 220 ബെത്രിഡ്ജ് റോഡിൽ (220 Bethridge Rd, Etobicoke) ഉള്ള എ.സി.എഫ് ചർച്ചിൽ വച്ച് നടത്തപെടുന്നതായിരിക്കും.

1970 – 80 കാലഘട്ടത്തിൽ മലയാള സിനിമ മേഖലയിൽ വളെരെ പ്രശസ്തനായ പിന്നണി ഗായകൻ ആയിരിന്നു ജോളി എബ്രഹാം, ഇപ്പോൾ പൂർണ സമയ ക്രൈസ്തവ ഗായകനായി ലോകമെമ്പാടും സംഗീത പരിപാടികൾ നടത്തി വരുന്നു.

പ്രസ്തുത മീറ്റിംഗിന്റെ തയാറെടുപ്പുകൾ പൂർത്തീകരിച്ചതായും പ്രവേശനം സൗജന്യമാണെന്നും സംഘാടകർ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like