ഐ.പി.സി കേരളാ സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് 2019-2022 ഔദ്യോഗിക ഉത്ഘാടനം നടത്തപ്പെട്ടു

കുമ്പനാട് : ക്രിസ്തീയതയുടെ മുഖമുദ്രയായ സുവിശേഷം അറിയിക്കുക എന്ന പ്രതിജ്ഞയോടെ ഐ.പി.സി കേരളാ സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡിന്റെ 2019-2022 കാലയളവിലേക്കുള്ള ഔദ്യോഗിക ഉത്ഘാടനവും മൂന്ന് വർഷത്തേയ്ക്ക് ഉപയോഗിക്കുവാൻ ലഭിച്ച വാഹനത്തിന്റെ സമർപ്പണ ശുശ്രുക്ഷയും ജൂലൈ 30 ന് കുമ്പനാട്ട് ഹെബ്രോൺ ചാപ്പലിൽ നടത്തപ്പെട്ടു.

 

രാവിലെ 11 മണിക്ക് ചെയർമാൻ പാസ്റ്റർ സിനോജ് ജോർജ് കായംകുളത്തിന്റെ അധ്യക്ഷതയിൽ പാസ്റ്റർ ബെൻസൻ തോമസ് പ്രാർത്ഥിച്ച് ആരംഭിക്കുകയും പാസ്റ്റർ ജോമോൻ വൈക്കം വർഷിപ്പ് ലീഡ് ചെയ്യുകയും, പാസ്റ്റർമാരായ ജോൺ റിച്ചാർഡ്, ബാബു തലവടി എന്നവർ പ്രാർത്ഥിച്ചാനന്തരം പാസ്റ്റർ സുരേഷ് മാത്യു 103-ാം സങ്കീർത്തനം വായിച്ചു. ബോർഡ് സെക്രട്ടറി ബ്രദർ എൽ.കെ. റോയി സ്വാഗത പ്രസംഗം നടത്തുകയും തുടർന്ന് ഔദ്യോഗിക ഉത്ഘാടനം പാസ്റ്റർ രാജു പൂവക്കാലയുടെ അദ്ധ്യക്ഷതയിൽ ഐ.പി.സി ജനറൽ സെക്രട്ടറി പാസ്റ്റർ കെ.സി ജോൺ ഉത്ഘാടനം നിർവഹിച്ചു. പാസ്റ്റർ ജോൺ എസ്. മരത്തിനാൽ, ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ് കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ സി.സി എബ്രഹാം എന്നിവർ പ്രസംഗിച്ചു. ഇവാഞ്ചലിസം ബോർഡിന്റെ കേരള സ്റ്റേറ്റിന്റെ ഭാരവാഹികൾക്കായ് പാസ്റ്റർ കെ.സി തോമസ് അനുഗ്രഹ പ്രാർത്ഥനയും നടത്തി. ബോർഡ് ട്രഷറർ ബ്രദർ. ഗ്ലാഡ്സൺ ജേക്കബ് പദ്ധതികളെക്കുറിച്ച് വിവരിച്ചു. ഇവാഞ്ചലിസം ബോർഡിന് വേണ്ടി ലഭിച്ച വാഹനത്തിന്റെ സമർപ്പണം ഐ.പി.സി കേരളാ സ്റ്റേറ്റ് ആക്ടിംഗ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ നിർവഹിച്ചു, വാഹനത്തിന്റെ രേഖകൾ ഐ.പി.സി ജനറൽ കൗൺസിൽ അംഗവും ഇവാഞ്ചലിസം ബോർഡിന്റെ ജനറൽ കോ -ഓർഡിനേറ്ററുമായ ബ്രദർ സുധി എബ്രഹാമിന് കൈ മാറി.

ഇവാഞ്ചലിസം ബോർഡ് പുറത്തിറക്കിയ മൂന്ന് ലഘുലേഖകൾ (ഈ ഭൂമിയിൽ തന്നെ വീണ്ടും ജനിക്കാം, സ്വതന്ത്രം, മഹാബലി ആയവനെ തിരിച്ചറിയുക) ബോർഡിന്റെ ചെയർമാൻ പാസ്റ്റർ സിനോജ് ജോർജും സംസ്ഥാന പി.വൈ.പി.എ വൈസ് പ്രസിഡന്റും ബോർഡിന്റെ വൈസ് ചെയർമാനുമായ പാസ്റ്റർ സാബു ആര്യപ്പള്ളിൽ, ബോർഡ് ജോ.സെക്രട്ടറി ബ്രദർ ലൈജു ജോർജ് കുന്നത്ത് എന്നിവരുടെ നേതൃത്വത്തിൽ ഐ.പി.സി സ്റ്റേറ്റ് ജോയിന്റ്  സെക്രട്ടറി ബ്രദർ ജി. കുഞ്ഞച്ചൻ, ട്രഷറർ പി.എം. ഫിലിപ്പ്, കൗൺസിൽ അംഗം ബ്രദർ പി.വി കുട്ടപ്പൻ എന്നിവർ പ്രകാശനം ചെയ്തു. കേരളത്തിലെ മുന്നുറോളം സുവിശേഷ പ്രവൃത്തകർ പങ്കെടുത്ത യോഗം ഐപിസി ചരിത്രത്തിലെ വൻവിജയമായി ഉത്ഘാടന മീറ്റിംഗ് വിലയിരുത്തപ്പെട്ടു. ബോർഡിന്റെ പ്രവൃത്തനത്തിനായി കമ്മററ്റി കേരളത്തിൽ അഞ്ച് സോണുകളും കൂടാതെ 14 ജില്ലാകളും 150 സെന്റെറുകളിലും കമ്മറ്റി അംഗങ്ങളെ കോപ്റ്റ് ചെയ്തു. 191 അംഗങ്ങൾ ഒപ്പുവെച്ച് കമ്മിറ്റിയിൽ പ്രവേശിച്ചു.

post watermark60x60

ഇവാഞ്ചലിസം ബോർഡിന്റെ നേതൃത്വത്തിൽ കേരളത്തിലെ ഓരോ സെന്ററുകളിലും സുവിശേഷ പ്രവർത്തനങ്ങൾ, കുടുംബ സംഗമങ്ങൾ, ഗോസ്പൽ ചലഞ്ചിങ് സെമിനാറുകൾ, വിവിധ മീഡിയ വഴിയുള്ള സുവിശേഷ പ്രവർത്തനങ്ങൾ, ലഘുലേഖ പ്രസിദ്ധീകരണം, ബോധവൽക്കരണ ക്ലാസ്സുകൾ നടത്തും. ഐ.പി.സി കേരളാ സ്റ്റേറ്റ് കൗൺസിലിൽ നിന്നും ഇവാഞ്ചലിസം ബോർഡിന്റെ പ്രവർത്തനങ്ങൾക്കായി തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ സിനോജ് ജോർജ് (ചെയർമാൻ), പാസ്റ്റർ സാബു ആര്യപ്പള്ളിൽ (വൈസ് ചെയർമാൻ), ബ്രദർ എൽ. കെ റോയി (സെക്രട്ടറി), ബ്രദർ ഗ്ലാഡ്‌സൺ ജേക്കബ് (ട്രഷറർ) എന്നിവരും ഇവാഞ്ചലിസം ബോർഡ് ജനറൽ കോ- ഓർഡിനേറ്റർ ബ്രദർ സുധി എബ്രഹാം, ജനറൽ യൂത്ത് കോ- ഓർഡിനേറ്റർ സംസ്ഥാന പി.വൈ.പി.എ പ്രസിഡെന്റ് ഇവാ. അജു അലക്സ്, ജോ. സെക്രട്ടറി പാസ്റ്റർ സുരേഷ് മാത്യു മാവേലിക്കര, ജോയിന്റ്‌ കൺവീനർമാരായ സുവി ലൈജു ജോർജ് കുന്നത്ത് & സുവി. രതീഷ്‌ ഏലപ്പാറ എന്നിവർ പ്രവർത്തനങ്ങൾക്ക് പ്രസ്തുത കാലയളവിൽ സംസ്ഥാന തലത്തിൽ നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like