ബ്ലെസ്സി ആൻ ജോൺസന്റെ നോവൽ ആമസോണിലേക്ക്

ബിൻസൻ കെ. ബാബു, കൊട്ടാരക്കര

പ്രതിസന്ധികളിലും, നിരുത്സാഹന ഘട്ടങ്ങളിലും ദൈവം നൽകിയ ആലോചനയിൽ മുറുകെപ്പിടിച്ചു പ്രാർത്ഥനയോടെ പ്രയത്നിച്ച ബ്ലെസ്സി ആൻ ജോൺസൺ സാഹിത്യലോകത്ത് വേറിട്ട വ്യക്തിത്വമാകുന്നു. തന്റെ ആറാം ക്ലാസ് പഠനത്തിന്റെ സമയം മാതൃസഭയിലെ ഒരു ഉപവാസ പ്രാർത്ഥനയിൽ പങ്കെടുത്തപ്പോൾ ഒരു ദൈവദാസനിലൂടെ ദൈവാത്മാവ് ബ്ലെസ്സിയോട് സംസാരിച്ചു. “ലോകം അറിയുന്ന എഴുത്തുകാരിയാക്കി ദൈവം നിന്നെ ഉയർത്തും”. ഈ ദൈവീക ആലോചനയുടെ മുമ്പിൽ സമർപ്പിച്ചു പ്രാർത്ഥനയോടെ എഴുതി തുടങ്ങിയതാണ് തന്റെ ഇംഗ്ലീഷ് നോവൽ ‘ഹാരീസ് ക്ലവർ ദി ഗിഫ്റ്റഡ് നെയിം’.
ചെറുപ്രായം മുതൽ തന്നെ പുസ്തകങ്ങൾ വായിക്കുകയും ആ സമയം മുതൽ കഥകളും, കവിതകളും, ലേഖനങ്ങളും എഴുതുവാൻ ദൈവം സഹായിച്ചു. ഈ ശീലം ബ്ലെസ്സി വളർത്തിയെടുത്തു. അത് ഒരു അനുഗ്രഹമായിത്തീർന്നു. 2008 ൽ എഴുതി തുടങ്ങിയ തന്റെ ഇംഗ്ലീഷ് നോവൽ പന്ത്രണ്ടാം ക്ലാസ്സിൽ പൂർത്തിയാക്കി. ആ സമയത്ത് ഈ നോവൽ തന്റെ സ്കൂളിലെ പ്രധാന അധ്യാപകനെയും, ലൈബ്രറി അധികൃതർക്കും തെറ്റ് തിരുത്താൻ കൊടുത്തെങ്കിലും അവരിൽ നിന്നും നിരുത്സാഹനത്തിന്റെ വാക്കുകൾ ആണ് തിരിച്ചു മറുപടി കിട്ടിയത്. ഇത് കഴിഞ്ഞ് കോളേജിൽ പഠിച്ച സമയത്ത് നോവൽ സമർപ്പിച്ചപ്പോൾ നല്ല പിന്തുണ ലഭിക്കാതെ അവർ മൊമെന്റോ നൽകി ആദരിക്കാനേ അവർ തുനിഞ്ഞുള്ളൂ. എന്നിട്ടും താൻ തളർന്നില്ല. തനിക്കു ലഭിച്ച ദൈവീക ദൂതുകൾ മുറുകെപ്പിടിച്ചു മുന്നോട്ടു പോയി.

ഈ സമയത്താണ് തന്റെ പ്രിയ മാതാവിന് രണ്ടു കിഡ്‌നിയും പ്രവർത്തനരഹിതമായി ഹോസ്പിറ്റലിൽ അഭയം പ്രാപിച്ചത്. ആഴ്ചയിൽ രണ്ട് പ്രാവശ്യം ഡയാലിസിസ് ചെയ്യണം. അങ്ങനെ ശ്രദ്ധ മുഴുവൻ വീട്ടിലെ കാര്യങ്ങൾ നോക്കുന്നതിലായി. തന്റെ പിതാവ് ജോൺസൺ കൊച്ചിൻ റിഫൈനിറിയിൽ ദിവസവേതന ജോലിക്കാരനാണ്. പല സമയത്തും പലവിധങ്ങളായ ചിന്തകൾ മനസിലൂടെ കടന്നുപോയി, വാടക വീട്ടിൽ കഴിയുന്ന, സ്ഥിര വരുമാനമില്ലാത്ത, അമ്മയുടെ ഡയാലിസിസ് നടത്താൻ പണമില്ലാത്ത എന്റെ ആഗ്രഹങ്ങൾ നടക്കുമോ എന്ന് ചിന്തിച്ച് പലപ്പോഴും തന്റെ സ്വപ്നങ്ങൾ വേണ്ടെന്നു വച്ചിട്ടുണ്ട്. ഈ ആകുലതകളിലൂടെ കടന്നുപോകുമ്പോഴും നോവൽ പുറത്തിറക്കണം എന്ന ആഗ്രഹം നഷ്ടപെടുത്തിയില്ല അതിനുവേണ്ടി പരിശ്രമിച്ചുകൊണ്ടിരുന്നു.
അമേരിക്കയിലെ പെൻഗിൻ റാൻഡം ഹൗസിൽ ഈ നോവൽ രജിസ്റ്റർ ചെയ്തു എന്നാൽ അവർ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതൊക്കെയും ജീവിതത്തിൽ സംഭവിച്ചപ്പോഴും തന്റെ ആറാം വയസ്സിൽ ലഭിച്ച ദൈവീക ആലോചനയിൽ പ്രാർത്ഥനയോടെ വിശ്വസിച്ചുകൊണ്ടിരുന്നു. അങ്ങനെ പോകുമ്പോഴാണ് ആമസോൺ ഇ-റീഡറിൽ കിന്റലിൽ സൗജന്യമായി പ്രസിദ്ധീകരിക്കുന്ന സൈറ്റിൽ രജിസ്റ്റർ ചെയ്തു. നോവൽ പ്രസിദ്ധീകരണത്തിന് അയച്ചു. അവർ ചില തെറ്റുകൾ തിരുത്താൻ അയച്ചുതന്നു അപ്രകാരം ചെയ്തു. ജൂലൈ ആദ്യത്തെ ആഴ്ചയിൽ ബ്ലസി ആൻ ജോൺസന്റെ “ഹാരീസ് ക്ലവർ ദി ഗിഫ്റ്റഡ് നെയിം” എന്ന നോവൽ ആമസോണിൽ റിലീസ് ചെയ്തു. അമേരിക്കയിലെ രണ്ട് സഹോദരങ്ങളുടെ കഥയാണ് ഈ നോവലിലെ ആധാരം. തന്റെ അനുജത്തി ബ്ളാറിൻ തനിക്കു നല്ല പ്രോത്സാഹനം കൊടുത്തുകൊണ്ടിരുന്നു.
ബ്ലെസി ഐ.പി.സി എറണാകുളം സെന്ററിലെ മാമല സയോൺ അസംബ്ലിയിലെ സഭാംഗമാണ്. പി.വൈ.പി.എയിലെ സജീവ അംഗവും ലോക്കൽ, സെന്റർ, സോണൽ തലങ്ങളിലെ താലന്തുപരിശോധനയിൽ അനേകം സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട് ഈ ഇരുപത്തിനാലുകാരി എഴുത്തുകാരിക്ക്. എം.സി.എക്കാരികൂടിയാണ്. പ്രിയ ബ്ലെസ്സി ഇന്നത്തെ യുവ തലമുറക്ക് ഒരു മാതൃക ആയി മാറുകയാണ്.

ദൈവത്തിൽ ആശ്രയിക്കുന്ന ഒരു ദൈവപൈതലിനെ എന്ത് പ്രതിസന്ധികൾ വന്നാലും തളർത്തുകയില്ല, എല്ലാ വെല്ലുവിളികളും ഏറ്റെടുത്തുകൊണ്ട് നിരന്തര പരിശ്രമത്തിലൂടെ വിജയം വരിക്കും അതാണ്‌ ബ്ലസി ആൻ ജോൺസന്റെ ജീവിതത്തിലൂടെ ഇന്നത്തെ യുവലോകത്തിനു കൈമാറാനുള്ളത്. ലോകമറിയുന്ന ഒരു സാഹിത്യകാരിയായി മാറുവാൻ ബ്ലെസ്സിയ്ക്ക് കഴിയട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

വിവരങ്ങൾക്ക് കടപ്പാട്: പാസ്റ്റർ. സാബു ജോൺ തിരുവാണിയൂർ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.