ലേഖനം:ക്രിസ്തുവിന്റെ ശിഷ്യർക്ക് ആരേയും വിവാഹം ചെയ്യാമോ? | റോഷൻ ബെൻസി ജോർജ്

ഈ ചോദ്യം വളരെ സ്പഷ്ടം ആണ്, പ്രാധാന്യമുള്ളതുമാണ്. പെട്ടന്നു നിർത്താം. ഇതാ തുടങ്ങുന്നു.

“അവിശ്വാസികളോട് ഇണയല്ലാപ്പിണ കൂടരുത്” ( 2 കൊരി. 6:14). ഈ വാക്യത്തിൽ ‘ഇണയല്ലാപ്പിണ’ എന്ന വാക്കിന്റെ അർത്ഥം എനിക്കറിയില്ല. അറിഞ്ഞില്ലെങ്കിലും സാരമില്ല. ഈ വാക്യം വിവാഹത്തെ കുറിക്കുന്നു എന്ന് അറിയാം. ഈ പതിനാലാം വാക്യത്തിന് ശേഷമുള്ള വാക്യങ്ങൾ ഇതിലും ശക്തമാണ്. ഇതിൽ കൂടുതൽ ഈ വഷയത്തിൽ എങ്ങനെ പറയാം എന്നു എനിക്ക് അറിയില്ല. 2 കൊരി. 6:14-16 വരെ, ബൈബിൾ വളരെ ശക്തമായി പറയുന്നു, ക്രിസ്തുവിന്റെ ശിഷ്യർക്ക് ക്രിസ്തുവില്ലാത്ത ഒരാളെ വിവാഹം ചെയ്യാൻ സാധ്യമല്ല.

ഇനി ‘ഇണയല്ലാപിണ’ എന്ന വാക്കിന്റെ യഥാർത്ഥ വിവർത്തനം ‘വ്യത്യസ്തമായി യോജിപ്പിക്കുക’ എന്നാണ് (‘എറ്ററോസുഗൂന്റെസ്’ എന്ന ഗ്രീക്ക് പദത്തിൽ നിന്ന്). ഇപ്പൊ വ്യക്തമായില്ലെ ക്രിസ്തുവിന്റെ ശിഷ്യരെയും ക്രിസ്തുവില്ലാത്ത ഒരാളെയും യോജിപ്പിച്ചുകൂടാ എന്ന്.

ഇത്രയും പറഞ്ഞു കഴിഞ്ഞല്ലോ ഇനി യൗവനക്കാരും വിവാഹം കഴിക്കാത്തവരും വിവാഹം കഴിച്ചവരും എല്ലാം ശ്രദ്ധിക്കുക. ഈ കാര്യം എഴുതുന്ന ഞാൻ എല്ലാ യൗവനക്കാരെപോലെ മനസ്സിൽ പ്രണയവും കുറച്ച് താടിയും ഒക്കെയുള്ള ഒരു പച്ചയായ മനുഷ്യനാണ്. പക്ഷെ ബൈബിൾ ഇത്ര വ്യക്തമായി ഒരു കാര്യം പറയുമ്പോൾ അതിനെ ലംഘിക്കാൻ എനിക്ക് ശക്തിയില്ല. പക്ഷെ ഇതു അനുസരിക്കാൻ പ്രേരകമായ മനോഭവം വരുത്തിയതോ? ക്രിസ്തുവിന്റെ സ്നേഹം തന്നെയാണ്. ഇതിനുള്ള ശക്തിയോ തന്നതോ? പരിശുദ്ധാത്മാവിന്റെ ശക്തി തന്നെയാണ്.

യൗവനക്കാരെ വിവാഹം കഴിക്കാത്തവരെ മനസ്സിലാക്കുക, ഇത് വളരെ ശക്തമായ വചനഭാഗം ആണ്. അനുസരിക്കുന്നതിനുള്ള പ്രതിഫലമോ ദൈവസാനിധ്യത്തിലുള്ള ജീവിതവും (2 കൊരി. 6:17)

അപ്പോ ഒരു ചോദ്യം, ആരെ വിവാഹം കഴിക്കാം? അതിനുള്ള ഉത്തരം ക്രിസ്തുവിന്റെ ശിഷ്യരെ തന്നെ വിവാഹം കഴിക്കാം എന്നതാണ്.

ക്രിസ്തുവിന്റെ കുടെ നടക്കുന്നവർക്ക് ഈ ലേഖനത്തിന്റെയോ ഈ ഉപദേശത്തിന്റെയോ ആവശ്യമില്ല എന്നറിയാം. പക്ഷെ, ഇതെയുതുന്നത് ബാക്കിയുള്ളവർക്ക് വേണ്ടിയാണ്. ഈ വായിക്കുന്ന സഹോദരാ, സഹോദരി താങ്കൾക്ക്, ക്രിസ്തുവുമായിഅടുത്ത ബന്ധമുണ്ടോ? ഇല്ലെങ്കിൽ ഇന്നു തന്നെ സ്ഥാപിക്കുക. ദൈവം നിങ്ങളോട് സംസാരിക്കാറുണ്ടോ? ഇല്ലങ്കിൽ അതിനായി പ്രാർത്ഥിക്കുക. നിങ്ങൾ ക്രിസ്തു ഇല്ലാത്തവരുമായി ബന്ധങ്ങളിൽ കുടുങ്ങി കടക്കുന്നയാ വ്യക്തിയോ? നിങ്ങളുടെ ഒരു വാക്ക് മതി ജീവിതം മാറാൻ. ബൈബിൾ പറയുന്നു, “ദൈവത്തിന്റെ കൈയിൽ നിന്ന് തട്ടിയെടുക്കാൻ ആർക്കും കഴിയില്ല.” (യോഹ 10:29) ദൈവം ഈ കാര്യത്തിൽ ഒരു ‘കോംപർമൈസും’ ഇല്ലത്ത ദൈവമാണ്. ദൈവത്തെ അഭയം തേടുന്നവരുടെ കാര്യം നിർവഹിക്കാൻ ദൈവം ശക്തിനാണ്. സഹദരിമാർക്ക് ഒറ്റയിക്ക് ‘ഹാൻഡിൽ’ ചെയ്യാനുള്ള ശക്തി ഇല്ലെങ്കിൽ, കുടുങ്ങി പോയെങ്കിൽ അത് മാതാപിതാക്കളോട് പറയരുതോ? അവർ സഹായിക്കും അല്ലെങ്കിൽ ക്രിസ്തുശിഷ്യരായ ചങ്കുറപ്പുള്ള ആണുങ്ങളോട് പറയരുതോ?

യേശുക്രിസ്തുവിന്റെ സുവിശേഷം സംശയമുള്ളവരോട് ഒരു വാക്ക്, ബൈബിൾ സത്യമാണ്. പോരാത്തതിന് വിശ്വസിക്കാൻ, യേശുക്രിസ്തു താൻ ഇന്നും ജീവികുന്നു ദൈവമാണ് എന്നു തെളിയിക്കുന്ന അത്ഭുതങ്ങളും അടയാളങ്ങളും ഇന്നും നടക്കുന്നുണ്ടലോ. “ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്ക് ചുറ്റും നില്കുന്നതു കൊണ്ട് സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്ക് മുമ്പിൽ വെച്ചിരിക്കുന്നു ഓട്ടം സ്ഥിരതയോടെ ഓടുക.” (എബ്രായർ 12:1) സകല ഭാരവും മുറുകെ പറ്റുന്ന പാപവും എന്നു പറഞ്ഞാൽ സകലവും (ഈ വിഷയത്തിലുപരി). സംശയം ശാസ്ത്രീയമോ തത്ത്വശാസ്ത്രപരമോ ആണെങ്കിൽ ഒന്ന് മനസ്സിലാക്കുക, ഇത്തരം ചോദ്യങ്ങൾക്കെല്ലാം ഉത്തരമുണ്ട്. പക്ഷെ അതു വിഷയമല്ലാത്തതുകൊണ്ട് അതിൽ തുടരുന്നില്ല.

നിർത്തുന്നതിന് മുൻപ് ഒരു കാര്യം കൂടി. നമ്മൾ നമ്മുടെ ജീവിതത്തെ ലോകത്തെയും പ്രതിസന്ധികളെയും നോക്കിയാൽ ക്രിസ്തു നമ്മെ ഇപ്പോഴും സ്നേഹക്കുന്നുണ്ടോ എന്ന് തോന്നും. പക്ഷെ ഒന്ന് മനസ്സിലാക്കി അവൻ ക്രൂശിൽ വച്ച് നമ്മെ സ്നേഹിച്ചിരുന്നു, ഇപ്പോഴും എപ്പോഴും അങ്ങനെ തന്നെയാണ്. ഈ സ്നേഹം കഠിനമാണ് ചിന്തയ്ക്ക് അപ്പുറവുമാണ്. നാമും തിരിച്ച് യേശുവിനെ സ്നേഹിച്ച് തുടങ്ങുമ്പോൾ ഈ ‘ലൗ സ്റ്റോറി’ പുതിയ ഒരു ഘട്ടത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും.

നിർത്തി. യേശുക്രിസ്തുവിന്റെ കൃപ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ.

ഇതു എഴുതാനുള്ള എന്റെ യോഗ്യത: ഒന്നിമുല്ല, യേശു തന്നതല്ലാതെ ഒന്നുമില്ല. ദൈവത്തോടുള്ള കഠിനമായ സ്നേഹവും മനുഷ്യരോടുള്ള സ്നേഹവുമാണ് ഇത് എഴുതുവാൻ എന്നെ പ്രേരിപ്പിച്ചത്. ‘ഷെയർ’ ചെയ്യണമെന്നൊന്നും ഞാൻ പറയില്ല, ഇഷ്ടമുണ്ടെങ്കിൽ ചെയ്യാം. പക്ഷെ, ഇതിലെ ആശയം നിങ്ങൾ സ്നേഹിക്കുന്ന ഏവരോടും പങ്കുവെക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.