ലേഖനം:സത്യ ഉപദേശത്തിൽ നിലനിൽക്കുക | ജെ പി വെണ്ണിക്കുളം

ക്രിസ്തീയ സഭയുടെ ഉപദേശ സംബന്ധമായ വിഷയങ്ങളെക്കുറിച്ചു ഒന്നാം നൂറ്റാണ്ടുമുതലെ ചർച്ചകൾ നടക്കുന്നുണ്ട്. യേശുവിന്റെ കാലത്തും അപ്പോസ്തലന്മാരുടെ കാലത്തും അന്നത്തെ ജനങ്ങളെ വചനത്തിൽ ഉറപ്പിച്ച ചരിത്രം നാം കാണുന്നു. പരിശുദ്ധാത്മ നിറവിൽ ശുശ്രുഷിച്ച അപ്പോസ്തലന്മാർ ആരും വിപരീതോപദേശം പ്രസംഗിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല. പിശാചിന് ഇടം കൊടുക്കാതെ സഭയെ നയിക്കുന്നതിൽ അവർ ശ്രദ്ധാലുക്കളായിരുന്നു. തെറ്റുകണ്ടാൽ അതിനെ എതിർക്കുകയും ശാസിക്കുകയും ചെയ്തിരുന്നു. എഫെസോസ് സഭയെക്കുറിച്ചു വെളിപ്പാട് പുസ്തകം പറയുന്നത് കള്ളന്മാരെ തിരിച്ചറിയാനുള്ള പക്വത അവർക്ക് ഉണ്ടായിരുന്നു എന്നാണ് (വെളിപ്പാട് 2:2). അത്രമേൽ ഉപദേശത്തിലും ജീവിതവിശുദ്ധിയിലും അവർ ശ്രദ്ധിച്ചിരുന്നു. ബിലെയാമിന്റെയും നിക്കൊലാവ്യരുടെയും ഉപദേശം സ്വീകരിച്ച പെർഗ്ഗമോസ് സഭയോട് മാനസന്തരപ്പെടുവാൻ പരിശുദ്ധാത്മാവ് ബുദ്ധി ഉപദേശിക്കുന്നു (2:14,15).

ഇനി യേശു തന്നെ പറഞ്ഞതു ശ്രദ്ധിക്കൂ…

‘പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ചമാവായ കപടഭക്തിയെ ഒഴിഞ്ഞിരിക്കേണം’. പ്രസംഗിക്കുന്നതു പ്രയോഗികമാക്കാതിരുന്ന ഇവർ തങ്ങളുടെ ഉപദേശം മറ്റുള്ളവരെ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു. ഇവരുടെ ഉപദേശത്തെ സൂക്ഷിക്കണം എന്നു യേശു ശിഷ്യന്മാരോട് പറഞ്ഞു.
ഒരു കാര്യം വളരെ പരമാർത്ഥമാണ്, തെറ്റായ ഉപദേശത്തിലേക്കു ജനങ്ങളെ വലിച്ചുകൊണ്ടുപോകുന്നവർ ക്രിസ്തുവിനുള്ളതല്ല ചിന്തിക്കുന്നത്.

നാം സൂക്ഷിക്കണം?

ഒരിക്കൽ യേശു പറഞ്ഞു: ” ആരും നിങ്ങളെ തെറ്റിക്കാതിരിക്കാൻ സൂക്ഷിച്ചുകൊൾവിൻ”
(മത്തായി 24:4).

എന്തുകൊണ്ട് തെറ്റിപ്പോകുന്നു?

മർക്കൊസ് 12:24 യേശു അവരോടു പറഞ്ഞതു: നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടല്ലയോ തെറ്റിപ്പോകുന്നതു?


ലൂക്കോസ്
12:1 അതിന്നിടെ പുരുഷാരം തമ്മിൽ ചവിട്ടുവാൻ തക്കവണ്ണം ആയിരം ആയിരമായി തിങ്ങിക്കൂടിയപ്പോൾ അവൻ ആദ്യം ശിഷ്യന്മാരോടു പറഞ്ഞുതുടങ്ങിയതു: “പരീശന്മാരുടെ പുളിച്ചമാവായ കപടഭക്തി സൂക്ഷിച്ചുകൊൾവിൻ.
12:2 മൂടിവെച്ചതു ഒന്നും വെളിച്ചത്തു വരാതെയും ഗൂഢമായതു ഒന്നും അറിയാതെയും ഇരിക്കയില്ല.

വിപരീതോപദേശത്തെയും പ്രചരിപ്പിക്കുന്നവരെയും സൂക്ഷിക്കുക

റോമർ 16:17 സഹോദരന്മാരേ, നിങ്ങൾ പഠിച്ച ഉപദേശത്തിന്നു വിപരീതമായ ദ്വന്ദ്വപക്ഷങ്ങളെയും ഇടർച്ചകളെയും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണമെന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരോടു അകന്നു മാറുവിൻ.


ഫിലിപ്പിയർ
3:2 നായ്ക്കളെ സൂക്ഷിപ്പിൻ; ആകാത്ത വേലക്കരെ സൂക്ഷിപ്പിൻ; വിച്ഛേദനക്കാരെ സൂക്ഷിപ്പിൻ.
3:3 നാമല്ലോ പരിച്ഛേദനക്കാർ; ദൈവത്തിന്റെ ആത്മാവുകൊണ്ടു ആരാധിക്കയും ക്രിസ്തുയേശുവിൽ പ്രശംസിക്കയും ജഡത്തിൽ ആശ്രയിക്കാതിരിക്കയും ചെയ്യുന്ന നാം തന്നേ.


കൊലൊസ്സ്യർ 2:8 തത്വജ്ഞാനവും വെറും വഞ്ചനയുംകൊണ്ടു ആരും നിങ്ങളെ കവർന്നുകളയാതിരിപ്പാൻ സൂക്ഷിപ്പിൻ; അതു മനുഷ്യരുടെ സമ്പ്രദായത്തിന്നു ഒത്തവണ്ണം, ലോകത്തിന്റെ ആദ്യപാഠങ്ങൾക്കു ഒത്തവണ്ണം അല്ലാതെ ക്രിസ്തുവിന്നു ഒത്തവണ്ണമുള്ളതല്ല.

‘വേറൊരു സുവിശേഷം’ പ്രസംഗിക്കുന്നവനെല്ലാം ശപിക്കപ്പെട്ടവൻ

ഗലാത്യർ
1:6 ക്രിസ്തുവിന്റെ കൃപയാൽ നിങ്ങളെ വിളിച്ചവനെ വിട്ടു നിങ്ങൾ ഇത്രവേഗത്തിൽ വേറൊരു സുവിശേഷത്തിലേക്കു മറിയുന്നതുകൊണ്ടു ഞാൻ ആശ്ചര്യപ്പെടുന്നു.
1:7 അതു വേറൊരു സുവിശേഷം എന്നല്ല, ചിലർ നിങ്ങളെ കലക്കി ക്രിസ്തുവിന്റെ സുവിശേഷം മറിച്ചുകളവാൻ ഇച്ഛിക്കുന്നു എന്നത്രേ.
1:8 എന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.
1:9 ഞങ്ങൾ മുന്‍പറഞ്ഞതുപോലെ ഞാൻ ഇപ്പോൾ പിന്നെയും പറയുന്നു: നിങ്ങൾ കൈക്കൊണ്ട സുവിശേഷത്തിന്നു വിപരീതമായി ആരെങ്കിലും നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.

യോഹന്നാൻ അപ്പോസ്തലൻ പറയുന്നു…

1 യോഹന്നാൻ
2:24 നിങ്ങൾ ആദിമുതൽ കേട്ടതു നിങ്ങളിൽ വസിക്കട്ടെ. ആദിമുതൽ കേട്ടതു നിങ്ങളിൽ വസിക്കുന്നു എങ്കിൽ നിങ്ങൾ പുത്രനിലും പിതാവിലും വസിക്കും.
2:25 ഇതാകുന്നു അവൻ നമുക്കു തന്ന വാഗ്ദത്തം: നിത്യജീവൻ തന്നേ.
2:26 നിങ്ങളെ തെറ്റിക്കുന്നവരെ ഓർത്തു ഞാൻ ഇതു നിങ്ങൾക്കു എഴുതിയിരിക്കുന്നു.
2:27 അവനാൽ പ്രാപിച്ച അഭിഷേകം നിങ്ങളിൽ വസിക്കുന്നു; ആരും നിങ്ങളെ ഉപദേശിപ്പാൻ ആവശ്യമില്ല; അവന്റെ അഭിഷേകം തന്നേ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയാലും അതു ഭോഷ്കല്ല സത്യം തന്നേ ആയിരിക്കയാലും അതു നിങ്ങളെ ഉപദേശിച്ചതുപോലെ നിങ്ങൾ അവനിൽ വസിപ്പിൻ.

വിശ്വാസത്തിനായി പോരാടണം

യൂദാ
1:3 പ്രിയരേ, നമുക്കു പൊതുവിലുള്ള രക്ഷയെക്കുറിച്ചു നിങ്ങൾക്കു എഴുതുവാൻ സകലപ്രയത്നവും ചെയ്കയിൽ വിശുദ്ധന്മാർക്കു ഒരിക്കലായിട്ടു ഭരമേല്പിച്ചിരിക്കുന്ന വിശ്വാസത്തിന്നുവേണ്ടി പോരാടേണ്ടതിന്നു പ്രബോധിപ്പിച്ചെഴുതുവാൻ ആവശ്യം എന്നു എനിക്കു തോന്നി.
1:4 നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി ഏകനാഥനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ ചില മനുഷ്യർ നുഴഞ്ഞുവന്നിരിക്കുന്നു; അവരുടെ ഈ ശിക്ഷാവിധി പണ്ടു തന്നേ എഴുതിയിരിക്കുന്നു.

അതുകൊണ്ട് നാം?

2 തിമൊഥെയൊസ്
3:14 നീയോ ഇന്നവരോടു പഠിച്ചു എന്നു ഓർക്കുകയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താൽ നിന്നെ രക്ഷെക്കു ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ ബാല്യംമുതൽ അറികയും ചെയ്യുന്നതുകൊണ്ടു
3:15 നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനിൽക്ക.
3:16 എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകലസൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു
3:17 ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.


1 തിമൊഥെയൊസ് 4:16 നിന്നെത്തന്നേയും ഉപദേശത്തെയും സൂക്ഷിച്ചുകൊൾക; ഇതിൽ ഉറെച്ചുനിൽക്ക; അങ്ങനെ ചെയ്താൽ നീ നിന്നെയും നിന്റെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കും.

വചനത്തിൽ നിലനിൽക്കുക. അങ്ങനെയായാൽ മാത്രമേ വാസ്തവമായി ക്രിസ്തുശിഷ്യനാകാൻ കഴിയുകയുള്ളു (യോഹന്നാൻ 8:31). അതിനായി കർത്താവ് നമ്മെ സഹായിക്കട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.