ലേഖനം:ഇത് സത്യം | പാസ്റ്റർ ബെൻസൻ വി.യോഹന്നാൻ

ലുക്കോസിന്റെ സുവിശേഷം 16: 19-31 വരെ വായിക്കുമ്പോൾ യാതന സ്ഥലത്തേക്കുറിച്ച് നമ്മുക്കു വ്യക്തമായ അറിവ് ലഭിക്കുന്നു ഇത് അർത്ഥശങ്കയ്ക്ക് ലേശവും വകയില്ലാത്ത വിധത്തിൽ നമ്മുടെ കർത്താവ് പറഞ്ഞ കാര്യമാണ് അതിനാൽ അത് അക്ഷരം പ്രതി വിശ്വസിക്കാം. യാതന സ്ഥലം നരകമാണ് പക്ഷേ സാക്ഷാൽ നരകം നിത്യ നരകം തീയും ഗന്ധകവും കത്തുന്ന പൊയ്കയാണ്
യാതന സ്ഥലവും നിത്യ നരകവും ചെറിയ ഒരു ഉദാഹരണത്തിലുടെ വിശദീകരിക്കാം ‘നാം പാർക്കുന്ന നമ്മുടെ രാജ്യത്തു നിയമമുണ്ടന്ന് നമുക്ക് അറിവുള്ളതാണല്ലോ? ഇന്ത്യൻ ശിഷ നിയമം അനുസരിച്ച് ശിക്ഷയ്ക്ക് അർഹൻ ആയ ഒരു വ്യക്തിയെ അറസ്റ്റ്‌ ചെയ്താൽ വിചാരണ ചെയ്ത് കുറ്റവാളിയെന്ന് വിധിക്കപ്പെടുന്നത് വരെ സബ് ജയിലിൽ പാർപ്പിച്ച് അനന്തരം പ്രതിക്ക് ശിക്ഷ വിധിച്ചു സെൻട്രൽ ജയിലേക്ക് അയക്കും. ഇത് രണ്ടും ജയിലാണ് ഇതുപോലുള്ള വ്യത്യാസമാണ് യാതന സ്ഥലവും നിത്യനരകവും.

യേശുവിനെ വിശ്വസിക്കുന്ന നാം നമ്മുടെ കർത്താവ് പറഞ്ഞ കാര്യങ്ങൾ കണ്ണുമടച്ച് വിശ്വസിക്കണം’. അല്ലാതെ എനിക്ക് എന്തൊ അറിയാമെന്ന് ഭാവിക്കുന്ന കുട്ടി കോമരങ്ങളെ അല്ല വിശ്വസിക്കേണ്ടത് ബി മോനച്ചൻ പാസ്റ്ററുടെ വാക്കുകളെ കടമെടുത്ത് പറഞ്ഞാൽ “അവരെ അവരുടെ വഴിക്ക് വിട് നമ്മളായി അവരെ വളർത്തരുത് ” ” കർത്താവ് കടക്കുപുറത്ത് എന്ന് പറയുന്ന കാലം അതി വിദൂരമല്ല.
കർത്താവായ യേശുവിന്റെ ഒരിക്കലും മാറ്റമില്ലാത്ത വചനം നരകത്തെ കുറിച്ച് പറയുന്ന സത്യമെന്ത് എന്നത് താഴെ കുറിക്കുന്നു.
1 പിന്നെ അവൻ ഇടത്തുള്ളവരോട് ശപിക്കപ്പെട്ടവരെ എന്നെ വിട്ട് പിശാചിനും അവന്റെ ദൂതൻ മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്ക് പോകുവിൻ.
മത്തായി 25 :41 (നരകം പിശാചിനും അവന്റെ എജന്റ് മാർക്കും ഒരുക്കപ്പെട്ടതാണ് ) എങ്കിലും ഈ വചനം ശക്തമായി പറയുന്നു പാപികളായ മനുഷ്യരും അതേ നരകത്തിൽ പോകേണ്ടതായി വരും. വെളിപ്പാട് 21:8 എന്നാൽ ഭീരുക്കൾ അവിശ്വാസികൾ ,അറക്കപ്പെട്ടവർ ,
കൊലപാതകൻമാർ, ദുർന്നടപ്പുകാർ ,
ബിംബാരാധികൾ എന്നിവർക്കും ഭോഷ്ക്കു പറയുന്ന ഏവർക്കുമുള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ. അത് രണ്ടാമത്തെ മരണം
2. അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ള പ്രവാചകനും കിടക്കുന്ന ഗന്ധകതീപ്പൊയ്കയിലേക്ക് തള്ളിയിടും: അവർ “എന്നേക്കും” രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും
(നരകം നിത്യമാണ്)
3. നരകത്തിൽ പോകുന്നത് ദേഹവും ദേഹിയും കൂടി ചേർന്ന പൂർണ്ണ മനുഷ്യനാണ്. ”’ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ട, ദേഹിയെയും ദേഹത്തെയും നശിപ്പിപ്പാൻ കഴിയുന്നവനെത്തന്നെ ഭയപ്പെടുവിൻ.
4 നരകത്തിൽ കെടാത്ത തീയുണ്ട്.
(മർക്കോസ് 9:43-44)
5. നരകത്തിന് കൊടുത്തിരിക്കുന്ന പേര് തീപ്പൊയ്ക
( വെളിപ്പാട് 20.15)
6 ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും, ..
ഇതാണ് സത്യം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.