കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പ് വാർഷിക ക്യാമ്പ് IMPACT 2019 സമാപിച്ചു

ടോറോണ്ടോ: പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ച കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിൻറെ വാർഷിക ക്യാമ്പും കൺവൻഷനും അനുഗ്രഹീതമായി സമാപിച്ചു. മിസ്സിസാഗയിലുള്ള ജോൺ പോൾ സെക്കൻഡ് പോളിഷ് കൾച്ചറൽ സെന്ററിൽ വെച്ചാണ് ക്യാമ്പ് നടന്നത്. ‘ദൈവീക പദ്ധതിയിൽ അംഗമാകുക’ എന്ന വിഷയത്തോടെ പാസ്റ്റർ ബാബു ചെറിയാൻ മൂന്ന് ദിവസങ്ങൾ മുഖ്യ സന്ദേശം നൽകി. സീനിയർ ശുശ്രുഷകൻ പാസ്റ്റർ ജോർജ് തോമസ് പ്രാർത്ഥിച്ചു ആരംഭിച്ച ക്യാമ്പിന്റെ വിവിധ സെക്ഷനുകളിൽ പാസ്റ്റര്മാരായ ജോൺ തോമസ്, മാർക്ക്‌ സ്മാൾവുഡ്, മോൻസി എം ജോൺ, വര്ഗീസ് മാത്യു, സാം തോമസ്, സാം ജോർജ്, ജെറിൻ മാത്യു തോമസ്, ജിജി കുരുവിള തുടങ്ങിയവർ പ്രസംഗിച്ചു. ശനിയാഴ്ച രാവിലെ 10 മുതൽ നടന്ന ഫാമിലി സെമിനാറും പ്രീമാരിറ്റൽ കൗൺസലിങ്ങും യുവജനങ്ങളിലും കുടുംബങ്ങൾക്കും അനുഗ്രഹമായി. പാസ്റ്റർ ലോർഡ്‌സൺ ആൻറണി, ബെനിസൻ ബേബി, ഫിന്നി ബെൻ, എബിൻ അലക്സ്‌, ആശിഷ്, അനുഗ്രഹ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന ഗാനശുശ്രുഷ ആത്മീയ ചൈതന്യവും ഉണർവ്വും നൽകി. 5 വയസ്സ് മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്ക് തിമോത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലുള്ള വി ബി സ്, എല്ലാ ദിവസവും നടന്നു.

ഞാനയറാഴ്ച നടന്ന സംയുക്ത ആരാധനയിൽ പാസ്റ്റർ ജോബിൻ പി മത്തായി അധ്യക്ഷത വഹിച്ചു. പാസ്റ്റർ ബാബു ചെറിയാൻ വചന സന്ദേശവും കർതൃമേശയും നടത്തി. കാനഡയിലുള്ള മലയാളി പെന്തെകോസ്തു സഭാ ജനങ്ങളുടെ ഇടയിൽ ആത്മീക ഉണർവ്വ് നൽകിയ മീറ്റിംഗ് പാസ്റ്റർ ചാർളി ജോസഫിന്റെ പ്രാർത്ഥനയോടും പാസ്റ്റർ ബാബു പടിഞ്ഞാറേക്കരയുടെ ആശിർവാദത്തോടും കൂടെ അനുഗ്രഹീതമായി സമാപിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.