കലയപുരം ഏ ജി. സഭ വാർദ്ധക്യ വിശ്വാസികളെ ആദരിക്കുന്നു

ഷാജി. ആലുവിള

കൊട്ടാരക്കര: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൊട്ടാരക്കര സെക്ഷനിലെ കലയപുരം സഭയിൽ 80 വയസിനു മുകളിലുള്ള സഭാ വിശ്വാസികളെ ആദരിക്കുന്നു.
പെന്തക്കോസ്ത് സമൂഹത്തിന് വേണ്ടി വലിയ വില കൊടുത്ത്, ആത്മീയ മുന്നേറ്റത്തെ ലക്ഷ്യമാക്കി ഇറങ്ങി തിരിച്ച അനേകർ വാർദ്ധക്യാവസ്ഥയിൽ ഇപ്പോൾ മിക്ക സഭകളിലും ഉണ്ട്. അവരുടെ പലവിധ സംഭാവനകളെയും അനേകരും ഓർക്കുന്നുമില്ല അംഗീകരിക്കുന്നുമില്ല. ഇവരുടെ പ്രാർത്ഥനയും കണ്ണുനീരും, പ്രയക്നങ്ങളും ആണ് ഇന്നത്തെ മിക്ക മികച്ച സഭകളുടെയും വളർച്ചക്ക് കാരണം ആയിരിക്കുന്നത്. മുൻ നിരയിലുള്ള നേതാക്കന്മാരെ ആദരിക്കുന്ന ഈ കാലഘട്ടത്തിൽ എളിയവരെയും ആദരിക്കുന്ന സഭകളും ശുശ്രൂഷകൻ മാരും അഭിനന്ദങ്ങൾക്കു അർഹർ തന്നെ. അസംബ്ലീസ് ഓഫ് ഗോഡ് സഭയിലെ മാറ്റനേക സഭകളും മുൻ കാലങ്ങളിൽ വൃദ്ധ വിശ്വാസികളെ ആദരിച്ചിട്ടുണ്ട്, മാള യും കൊല്ലക യുമൊക്കെ അതിൽ ഉൾപ്പെടും.
1982 ൽ ആരംഭിച്ച കലയപുരം സഭയിലെ 80 വയസിനു മുകളിലുള്ള 9 പേർക്ക് ആണ് ഈ സഭ ആദരവിനുള്ള പുരസ്ക്കാരം നൽകി മാനിക്കുന്നത്. ഈ മാതാപിതാക്കന്മാർ പ്രതിസന്ധികളിൽ പതറിപോകാതെ കർതൃവേലക്കു കൊടുത്ത വില, വിലയേറിയതും അനുസ്മരണീയവും അത്രേ. അവർ മുഖാന്തരം അവരുടെ തലമുറകളും ദൈവ സഭക്കും ദൈവരാജ്യത്തിനും പ്രയോജനം ആയിക്കൊണ്ടിരിക്കുന്നു.
ജൂലൈ 27 ശനിയാഴ്ച വൈകിട്ട് 6 ന് സമ്മേളനം കൊട്ടാരക്കര പ്രസ്‌ബിറ്റർ റവ. സാം കുട്ടി ജോൺ ഉൽഘാടനം ചെയ്യും. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് അസി. സൂപ്രണ്ട് റവ. ഡോ. ഐസക്. വി. മാത്യു വിശിഷ്ട അതിഥിയും മുഖ്യ പ്രഭാഷകനും ആയിരിക്കും. സാമൂഹിക സാംസ്‌കാരിക പത്രമാധ്യമ പ്രതിനിധികളും മറ്റു സഭാ നേതാക്കന്മാരും സമ്മേളനത്തിൽ പങ്കെടുക്കും. സഭയുടെ ഗായകസംഘം നയിക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും. കലയപുരം സഭാ ശുശ്രൂഷകൻ റവ. വി.എസ്. ബിനു ഈ സമ്മേളനത്തിന് മേൽനോട്ടം വഹിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.