പാസ്റ്റർ നെബു മത്‌സൺ ദുബായ് ഐ.പി.സി ഫിലാഡൽഫിയ സഭയുടെ ശുശ്രൂഷകനായി ചുമതലയേറ്റു
ദുബായ്: പാസ്റ്റർ നെബു മത്‌സൺ ദുബായ് ഐ.പി.സി ഫിലാഡൽഫിയ സഭയുടെ ശുശ്രൂഷകനായി ജൂലൈ 19ന് ചുമതലയേറ്റു. പത്തനംതിട്ട കടമ്മനിട്ട സ്വദേശിയാണ്.
കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ബി.എ. ബിരുദം നേടിയതിനു ശേഷം സെറാംപോർ യൂണിവേഴ്സിറ്റിയിൽ നിന്ന് B Th, BD, M Th എന്നിവ കരസ്ഥമാക്കി.
ഐ.പി.സി തിയോളോജിക്കൽ സെമിനാരി കോട്ടയം, യൂണിയൻ ബിബ്ലിക്കൽ സെമിനാരി പൂനെ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഐ.പി.സി ശാലേം പത്തനാപുരം, ഐ.പി.സി ആറാമട, തിരുവനന്തപുരം എന്നിവിടങ്ങളിൽ ശുശ്രുഷിച്ചിട്ടുണ്ട്. കേരളത്തിന് പുറമെ മുംബൈ, ബാംഗ്ലൂർ എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
ലവ്‌സി നെബു ആണ് ഭാര്യ, മക്കൾ പ്രയ്‌സ്, ഡാൻ


- Advertisement -


Comments are closed.