ഐ.പി.സി കുടുംബ സംഗമത്തിൽ ബൈബിൾ ക്വിസ് മത്സരം

വാർത്ത: നിബു വെള്ളവന്താനം

ഫ്ളോറിഡ: ജൂലൈ 25 മുതൽ 28 വരെ ഒർലാന്റോ ഡബിൾ ട്രീ ഹോട്ടൽ സമുച്ചയത്തിൽ വെച്ച് 17 മത് ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ കുടുംബ സംഗമത്തോടനുബദ്ധിച്ച് ലേഡീസ് മിനിസ്ട്രിയുടെ നേത്യത്വത്തിലുള്ള സഹോദരി സമ്മേളനത്തിൽ ജനറൽ ബൈബിൾ ക്വിസ് മത്സരം നടത്തപ്പെടും.

സഭാംഗങ്ങളുടെ ഇടയില്‍ ബൈബിള്‍ പഠനരംഗത്ത് പുതിയ ഒരു അദ്ധ്യായം എഴുതിച്ചേര്‍ക്കുവാന്‍ ബൈബിള്‍ ക്വിസ് മത്സരം സഹായകമാകുമെന്ന് ലേഡീസ് കോർഡിനേറ്റർ സിസ്റ്റർ ജെസ്സി മാത്യു പ്രത്യാശ പ്രകടിപ്പിച്ചു. ഏറ്റവും വിജ്ഞാന പ്രദമായി ബൈബിള്‍ ക്വിസ് സംഘടിപ്പിക്കുവാന്‍ ഭാരവാഹികൾ കഠിനാദ്ധ്വാനത്തോടെ ക്രമീകരണങ്ങൾ ചെയ്തു വരുന്നു.

സുതാര്യതയോടെ കുറ്റമറ്റരീതിയില്‍ നടത്തപ്പെടുന്ന ക്വിസ് മത്സരത്തില്‍ വിജയികൾക്ക് സ്പോൺസർ ചെയ്തു ലഭിക്കുന്ന കാഷ് അവാർഡുകൾ നല്കി ആദരിക്കും.

ആദ്യ സ്ഥാനങ്ങളിലെത്തുന്ന വ്യക്തികളെ ഉൾപ്പെടുത്തി മെഗാ പ്രിലിമിനറി മത്സരവും ഫൈനൽ മത്സരവും നടത്തി വിജയികളെ ശനിയാഴ്ച സമാപന രാത്രി സമ്മേളനത്തിൽ പ്രഖ്യാപിക്കും.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.