പി.വൈ.പി.എ കേരള സ്റ്റേറ്റ് സഹായ വിതരണം

കോട്ടയം: കോട്ടയം മേഖലയിലെ പി.വൈ.പി.എ അംഗങ്ങൾക്കുള്ള പി.വൈ.പി.എ കേരള സ്റ്റേറ്റിന്റെ സഹായ വിതരണം ജൂലൈ 21നു ഐപിസി സിയോൻ ടാബർനക്കൾ ഹാളിൽ വച്ചു നടത്തപ്പെട്ടു . പി.വൈ.പി.എ കോട്ടയം മേഖല പ്രസിഡന്റ്‌ പാസ്റ്റർ ഷാൻസ് ബേബി അദ്യക്ഷൻ ആയിരുന്നു . മേഖല സെക്രട്ടറി ബ്രദർ ജോഷി സാം സ്വാഗതം അറിയിച്ചു .ഐപിസി സിയോൻ ടാബർനക്കൾ സഭാ ശുശ്രൂഷകൻ പാസ്റ്റർ ബോബി ജോർജ് മീറ്റിംഗിന്റെ ഉത്ഘാടനം നിർവഹിച്ചു . പി.വൈ.പി.എ കേരള സ്റ്റേറ്റ് സെക്രട്ടറി ഇവാ: ഷിബിൻ സാമുവേൽ മുഖ്യ സന്ദേശം നൽകി. ഐപിസി കേരള സ്റ്റേറ്റ് കൌൺസിൽ അംഗം ബ്രദർ അജി കല്ലുങ്കൽ പ്രഥമ സഹായ വിതരണം നടത്തുകയും തുടർന്നു ആശംസ അറിയിക്കുകയും ചെയ്തു. പി.വൈ.പി.എ കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ബ്രദർ സന്തോഷ്‌ M പീറ്റർ , പബ്ലിസിറ്റി കൺവീനർ പാസ്റ്റർ തോമസ് ജോർജ് കട്ടപ്പന , ഓഫീസ് സെക്രട്ടറി പാസ്റ്റർ വിക്ടർ മലയിൽ,യുവജന കാഹളം ചീഫ് എഡിറ്റർ ബ്രദർ ഫെയ്ത് ജെയിംസ് എന്നിവർ ആശംസകൾ അറിയിച്ചു . പി.വൈ.പി.എ കേരള സ്റ്റേറ്റ് കമ്മിറ്റി അംഗങ്ങളായ ബ്രദർ ബിബിൻ കല്ലുങ്കൽ , ബ്രദർ ഷെറിൻ ജേക്കബ് , പി.വൈ.പി.എ മേഖല ഭാരവാഹികളയാ ഇവാ: ഷിജോ ജോൺ, ബ്രദർ ഫിലിപ്പ് ജെയിംസ്, ബ്രദർ ജെബിൻ ജെയിംസ് എന്നിവർ സഹായ വിതരണം നടത്തി. മേഖല പി.വൈ.പി.എ ട്രഷറർ ബ്രദർ എബി ചാക്കോ നന്ദി അറിയിച്ചു .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.