24മത് ചർച്ച് ഓഫ് ഗോഡ് കോൺഫ്രൻസിനു ടെന്നസിയിൽ തുടക്കം.

വാർത്ത: സാം മാത്യു ഡാളസ്.

ടെന്നസി: ഇടയശ്രേഷ്ഠനായ ക്രിസ്തു വെളിപ്പെടുമ്പോൾ അവനോടൊപ്പം എടുക്കപ്പെടുവാൻ നിർമ്മല ഹൃദയത്തോടും, വെടിപ്പുള്ള കരങ്ങളോടും, പൂർണ്ണ വിശുദ്ധിയോടുംആയിരിക്കുവാൻ വിശ്വാസ സമൂഹം തയ്യാറാകണെമെന്നആഹ്വാനത്തോടെ 24 മത് നോർത്ത് അമേരിക്കൻ ഫാമിലി കോൺഫ്രൻസിനു ടെന്നസിയിൽ അനുഗ്രഹീത തുടക്കം. ജൂലൈ 18 വ്യാഴാഴ്ച വൈകിട്ട് നാഷണൽ പ്രസിഡന്റ് പാസ്റ്റർ ഫിജോയ് ജോൺസന്റെ അനുഗ്രഹപ്രാർത്ഥനയോടെ നാലുദിവസത്തെ സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചു. ഈ ഭൗതീക ലോകത്തിൽ എന്തെല്ലാം നേടിയാലും ദൈവവചനത്തിലും അതിന്റെ വിശുദ്ധിയിലും നിലനിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ ജീവിതലക്ഷ്യത്തിനു യാതൊരു ഫലമില്ലെന്നും, ദൈവസന്നിധിയിൽ നിൽക്കുമ്പോൾ നല്ല മന:സാക്ഷിയോടെ നിൽക്കുവാൻ നമുക്ക് കഴിയുമാറാകണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ പാസ്റ്റർ ഫിജോയ് ജോൺസൺ ഉദ്ബോധിപ്പിച്ചു. തുടർന്ന് നടന്ന വചനശുശ്രൂഷയിൽ പാസ്റ്റർ പ്രിൻസ് തോമസ് റാന്നി തിരുവചനത്തിൽ ദൈവസാന്നിദ്ധ്യത്തിന്റെ അനുഭവങ്ങൾ അടുത്തറിഞ്ഞ പർവ്വതാനുഭവങ്ങൾ ചൂണ്ടിക്കാട്ടി സംസാരിച്ചു. കോൺഫ്രൻസിന്റെ വിവിധ സെഷനുകളിൽ പാസ്റ്റർമാരായ ടിം ഹിൽ, സാം ചാന്ദ്, വി.ഒ. വർഗ്ഗീസ്, ജോഷ്വ ജോൺസ്, സഹോദരിമാരായ ജിജി തോമസ്, അനു അലക്സ് എന്നിവർ മുഖ്യ സന്ദേശങ്ങൾ നൽകും. ജൂലൈ 21 നു നടക്കുന്ന സംയുക്ത ആരാധനയോടെ സമ്മേളനം സമാപിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.