ഫുജൈറയിൽ യു.പി.എഫ് സമ്മേളനം നടന്നു

ഫുജൈറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന, യു.എ.ഇ കിഴക്കൻ തീരമേഖലയിൽപെട്ട ഫുജൈറ, ദിബ്ബ, ഖോർഫക്കാൻ, ദൈദ് എന്നിവിടങ്ങളിലെ പതിനഞ്ചോളം പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് ഈസ്റ്റേൺ റീജിയൺ യോഗം ഫുജൈറ ഗിഹോൺ ഐ.പി.സി സഭയുടെ ആഭിമുഖ്യത്തിൽ നടത്തി.

റവ. ഡോ. എം.വി. സൈമൺ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡഗ്ളസ് ജോസഫ് ആമുഖപ്രസംഗവും റവ. ഡോ. എം.വി. സൈമൺ വചന ശ്രുശ്രുഷയും നടത്തി. വേനലവധിക്കാലത്തു കുട്ടികൾക്കായി വി.ബി.എസ്, നവംബറിൽ യു.പി.എഫ് വാർഷിക കൺവൻഷൻ എന്നിവ നടത്താൻ തീരുമാനിച്ചു. പുതിയ ഭാരവാഹികളായി പാസ്റ്റർ രാജേഷ് വക്കം (സെക്രട്ടറി), ലാലു പോൾ (ട്രെഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

യു.പി.എഫ് പ്രസിഡന്റ് പാസ്റ്റർ ജെയിംസ് കെ. ഈപ്പൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ പാസ്റ്റർ തോമസുകുട്ടി, പാസ്റ്റർ ഷാജി അലക്സാണ്ടർ, പാസ്റ്റർ രാജേഷ് വക്കം, പാസ്റ്റർ ജെൻസൺ, മോനച്ചൻ വർഗ്ഗീസ്, വിനയൻ, ലാലു പോൾ, വിൽസൺ തോമസ്, സാബു പാണ്ടനാട്, സാജു തോമസ്, ഷിജു ജോസഫ് എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

-ADVERTISEMENT-

You might also like