ചർച്ച് ഓഫ് ഗോഡ് യൂകെ ആൻഡ് യൂറോപ്പ് ഫാമിലി കോൺഫറൻസ് സ്കോട്ട്ലാന്റിൽ

ലണ്ടൻ : ചർച്ച് ഓഫ് ഗോഡ് യൂകെ ആൻഡ് ഇ യു മലയാളം സെക്‌ഷന്റെ 12 മാത് ഫാമിലി കോൺഫറൻസ് ജൂലൈ 26, 27, 28 തീയതികളിൽ LANARKSHIRE CHRISTIAN FELLOWSHIP ന്റെ ആഭിമുഖ്യത്തിൽ St. Andrews High School ൽ വച്ച് നടക്കുന്നതാണ്. 26 മാം തീയതി വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ചർച്ച് ഓഫ് ഗോഡ് യൂകെ ആൻഡ് ഇയു ഓവർസീർ റവ. ഡോ. ജോ കുര്യൻ ഉദ്ഘാടനം ചെയ്യുന്ന കോൺഫറൻസ് 28 മാം തീയതി ഞായറാഴ്ച്ച സംയുക്ത ആരാധനയോടു കൂടി അവസാനിക്കും. ഈ കോൺഫറൻസിൽ ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസീർ റവ. സി സി തോമസ്, TROTB മിനിസ്ട്രീസ് പ്രസിഡന്റ് ഡോ. ജോൺ ജോസഫ്, സിസ്റ്റർ സാലി ജെയിംസ്, ചെന്നൈ എന്നിവർ മുഖ്യ പ്രാസംഗികർ ആയിരിക്കും. ഇത് കൂടാതെ മറ്റ് ദൈവദാസന്മാരും ദൈവവചനം സംസാരിക്കുന്നതാണ്.

ഈ മൂന്നു ദിവസങ്ങളിലെ കോൺഫറൻസിൽ വിവിധ സെക്‌ഷനുകളിലായി ലീഡേഴ്‌സ് മീറ്റിങ്, പ്രായമുള്ളവർക്കും യുവജനങ്ങൾക്കും കുഞ്ഞുങ്ങൾക്കും പ്രേത്യേക ക്‌ളാസുകളും വൈകിട്ട് പൊതുയോഗവും നടക്കുന്നതാണ്. ബ്രദർ. ജിത്തു ജോർജിന്റെ നേതൃത്വത്തിൽ ചർച്ച് ഓഫ് ഗോഡ് നാഷണൽ ക്വയർ ആരാധന നയിക്കുന്നതാണ്‌. പാസ്റ്റർ. സജി മാത്യു (അസി.ഓവർസീർ) പാസ്റ്റർ. വർഗീസ് കെ തോമസ്, പാസ്റ്റർ ജോൺ മത്തായി, ബ്രദർ. മാമൻ ജോർജ്ജ് എന്നിവർ കോൺഫറൻസിന് നേതൃത്വം നൽകും യൂകെ യ്ക്ക് പുറമെ അയർലണ്ടിൽ നിന്നും മറ്റു പല രാജ്യങ്ങളിൽ നിന്നും ദൈവജനം ഈ കോൺഫറൻസിന് എത്തിച്ചേരുന്നതാണ്. കോൺഫറൻസിന്റെ വിജയകരമായ നടത്തിപ്പിനായി നാഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റി രൂപികരിച്ചു പ്രവർത്തിക്കുന്നതാണ്.

പാസ്റ്റർ വർഗീസ് കെ തോമസ് (കോൺഫറൻസ് കൺവീനർ), പാസ്റ്റർ ജോൺ മത്തായി (സെക്രട്ടറി), ബ്രദർ. മാമൻ ജോർജ്ജ് (ട്രഷറർ), ഇവ. ജോസ്മോൻ പൗലോസ് (പബ്ലിസിറ്റി & മീഡിയ), ബ്രദർ. സിസിൽ ചെറിയാൻ (യൂത്ത് കോർഡിനേറ്റർ), ബ്രദർ. ജിത്തു ജോർജ്ജ് (ക്വയർ കോർഡിനേറ്റർ), പാസ്റ്റർ സന്തോഷ് കുമാർ, പാസ്റ്റർ. വിത്സൺ മാത്യു എന്നിവർ പ്രയർ കോർഡിനേറ്റർസ്, സിസ്റ്റർ. ഷീല സന്തോഷ് ലേഡീസ് കോർഡിനേറ്റർ ആയും പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.