37 മത് പിസിനാക്ക് കോൺഫ്രൻസിന് മയാമിയിൽ തുടക്കം

മയാമി: നോർത്ത് അമേരിക്കയിൽ നടക്കുന്ന സൗത്ത് ഏഷ്യൻ കമ്യുണിറ്റിയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് മഹാസമ്മേളനത്തിന് തിരശ്ശീല ഉയർന്നു.
നാഷണൽ കൺവീനർ പാസ്റ്റർ കെ.സി ജോൺ ആത്മീയ സമ്മേളനം ഉത്ഘാടനം ചെയ്തു. പാസ്റ്റർ ജോർജ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു.

” ദൈവത്തിന്റെ അത്യന്ത ശക്തി നമ്മുടെ മൺകൂടാരങ്ങളിൽ” എന്നുള്ളതാണ് കോൺഫ്രൻസിന്റെ ഈ വർഷത്തെ ചിന്താവിഷയം. അമേരിക്കയിലെ മലയാളി പെന്തക്കോസ്ത് വിശ്വാസികളുടെ ഏറ്റവും വലിയ സുവിശേഷ സമ്മേളനമാണ് പി.സി.എൻ.എ.കെ.

പ്രമുഖ വർഷിപ്പ് ലീഡേഴ്സായ സിസ്റ്റർ ഷാരൻ കിങ്ങ്സ്, ഡോ. റ്റോം ഫിലിപ്പ് എന്നിവർ ആരംഭ ദിനത്തിൽ ആത്മീയ ഗാന ശുശ്രൂഷകൾക്ക് നേത്യത്വം നൽകി.

പാസ്റ്റർമാരായ മാത്യൂ വർഗീസ്, ജെയ്മോൻ ജേക്കബ് എന്നിവർ പ്രാർത്ഥന നയിച്ചു. പാസ്റ്റർ ജോർജ് പി ചാക്കോ സങ്കീർത്തനം വായനയ്ക്ക് നേതൃത്വം വഹിച്ചു. ബ്രദർ ഡാനിയേൽ കുളങ്ങര സ്വാഗതം ആശംസിച്ചു. പ്രഥമ ദിവസത്തിൽ പാസ്റ്റർ പ്രിൻസ് തോമസ്, പാസ്റ്റർ ഷാജി ഡാനിയേൽ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.

പാസ്റ്റർ കെ.സി.ജോൺ ഫ്ളോറിഡ (നാഷണൽ കൺവീനർ), വിജു തോമസ് ഡാളസ് (നാഷണൽ സെക്രട്ടറി), ബിജു ജോർജ്ജ് കാനഡ, (നാഷണൽ ട്രഷറർ), ഇവാ. ഫ്രാങ്ക്ളിൻ ഏബ്രഹാം ഒർലാന്റോ (നാഷണൽ യൂത്ത് കോർഡിനേറ്റർ), സിസ്റ്റർ അനു ചാക്കോ (ലേഡീസ് കോർഡിനേറ്റർ) എന്നിവരടങ്ങുന്ന ഭരണ സമിതിയാണ് 2019 ലെ മയാമി കോൺഫറൻസിനു നേതൃത്വം നല്കുന്നത്.

മഹാസമ്മേളനത്തില്‍ ഇന്‍ഡ്യയിലെ വിവിധ സംസ്‌ഥാനങ്ങളില്‍ നിന്നും ഗള്‍ഫ്‌, യൂറോപ്പ്‌ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നുമായി വിശ്വാസികളും സഭാ ശുശ്രുഷകന്മാരും വിവിധ സഭകളുടെ നേതൃത്വനിരയില്‍ പ്രവര്‍ത്തിക്കുന്ന ആത്മീയ നേതാക്കളും സംബന്ധിക്കുന്നു.

 

വാർത്ത: നിബു വെള്ളവന്താനം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.