ഭാഗികമായി തടസ്സപ്പെട്ട സേവനങ്ങള്‍ പൂര്‍ണമായും പരിഹരിച്ചെന്ന് ഫെയ്‌സ്ബുക്ക്; ക്രൈസ്തവ എഴുത്തുപുര ദിനപത്രത്തിന്റെ വിതരണത്തിലും ഇന്നലെ തടസ്സം നേരിട്ടു

ലോകമെമ്പാടും ഭാഗികമായി പ്രവര്‍ത്തനം തടസപ്പെട്ട ഫെയ്‌സ്ബുക്ക് സേവനങ്ങള്‍ പൂര്‍ണമായും പരിഹരിച്ചെന്ന് കമ്പനി അധികൃതര്‍. ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയില്‍ തന്നെയുള്ള ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം സേവനങ്ങളിലാണ് തടസം ഉണ്ടായത്. ചിത്രങ്ങളും വീഡിയോകളും വോയ്‌സ് ക്ലിപ്പുകളും അടങ്ങുന്ന മള്‍ട്ടിമീഡിയ സന്ദേശങ്ങളുടെ കൈമാറ്റത്തിലാണ് തകരാര്‍ നേരിട്ടത്.

post watermark60x60

വാട്‌സാപ്പില്‍ ചിത്രങ്ങളും വീഡിയോകളും ശബ്ദ സന്ദേശങ്ങളും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഫെയ്‌സ്ബുക്കില്‍ പോസ്റ്റുകള്‍ക്കൊപ്പം ചിത്രങ്ങള്‍ കാണാൻ കഴിയാതെ വരികയും ഇന്‍സ്റ്റാഗ്രാം ഫീഡ് റീഫ്രഷ് ആകുന്നതില്‍ തടസം നേരിടുകയും ചെയ്തു.

ബുധനാഴ്ച വൈകുന്നേരം 5.30-ഓടെയാണ് ഫെയ്‌സ്ബുക്ക് സേവനങ്ങളില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്ന് ഡൗണ്‍ ഡിറ്റക്റ്റര്‍ വെബ്‌സൈറ്റ് പറഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ 5.30-ഓടെയാണ് സേവനങ്ങള്‍ പൂര്‍ണമായും തിരികെയെത്തിയത്. തടസം നേരിട്ടതില്‍ ഫെയ്‌സ്ബുക്ക് ക്ഷമാപണവും നടത്തി.

Download Our Android App | iOS App

അതേസമയം ഇന്നലെ വാട്‌സാപ്പില്‍ ഡോക്യുമെന്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയാതിരുന്നതുമൂലും ക്രൈസ്തവ എഴുത്തുപുര ദിനപത്രത്തിന്റെ വിതരണത്തിലും തടസ്സം നേരിട്ടിരുന്നു. ഇന്നലത്തെ പത്രം ഇന്ന് രാവിലെ മാത്രമാണ് വായനക്കാരിൽ എത്തിക്കാനായത്.

-ADVERTISEMENT-

You might also like