ഡോ.റ്റി.പി എബ്രഹാം അനുസ്മരണ സമ്മേളനം ബഹ്റിൻ ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ നടന്നു

സെഗയാ: ഇന്നലെ നിത്യതയിൽ ചേർക്കപ്പെട്ട ശാരോൻ ഫെലോഷിപ്പ് ചർച്ച് മുൻ ആക്ടിങ്ങ് പ്രസിഡന്റും ഡൂലോസ് ബൈബിൾ കോളേജ് സ്ഥാപകനുമായ ഡോ.റ്റി.പി എബ്രഹാമിന്റെ അനുസ്മരണ സമ്മേളനം ബഹ്റിൻ ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ നടന്നു.

സഭാപ്രസിഡന്റ് പാസ്റ്റർ. പി.സി വർഗ്ഗീസ്, ചാൾസ് ജേക്കബ്, ബോബി തോമസ്, എന്നിവർ ഡോ.റ്റി.പി എബ്രഹാം ശാരോൻ ഫേലോഷിപ്പ് ചർച്ചിന്റെ വളർച്ചയ്ക്ക് വേണ്ടി ചെയ്ത സേവനങ്ങളെ സ്മരിച്ചു.
അമേരിക്കയിലെ പഠനത്തിന് ശേഷം സുഖ സൗകര്യങ്ങളോടെ അവിടെ ജീവിക്കാമായിരുന്നെങ്കിലും ഭാരതത്തിലെ സുവിശേഷ ഭാരം നിമിത്തം മധ്യകേരളത്തിൽ പ്രവർത്തനം ആരംഭിക്കുകയും സഭാ ശുശ്രൂഷയും അനേകരെ സുവിശേഷീകരണത്തിനായി ഒരുക്കിയെടുത്ത സൂലോസ് ബൈബിൾ കോളേജ്, ആതുരസേവന രംഗത്ത് തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, ചിൽഡ്രൻസ് ഹോമുകൾ തുടങ്ങിയവയും തന്റെ പ്രവർത്തനത്തിലൂടെ സാധ്യമായി. ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ സംഘടന എന്ന നിലയിൽ ക്രമീകൃതമായി മാറിയതിന് പിന്നിൽ റ്റി.പി സാറിന്റെ ദർശ്ശനവും പ്രയത്നവും ഉണ്ട്.

വലിയൊരു സൗമ്യനായ സുവിശേഷകനെയും അറിവുള്ള വേദശാസ്ത്രജ്ഞനേയും ദീർഘവീക്ഷണമുള്ള നേതാവിനേയുമാണ് തന്റെ വിയോഗത്തോടെ നഷ്ടമായിരിക്കുന്നതെന്ന് യോഗം അനുസ്മരിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.