ആരാവലി ട്രൈബൽ മിഷൻ: സെന്റർ കൺവെൻഷനും വി ബി എസ്സും സമാപിച്ചു

ഉദയ്പൂർ: ഗ്രാമസുവിശേഷീകരണം ലക്ഷ്യമാക്കി കഴിഞ്ഞ 32 വർഷങ്ങളിൽ അധികമായി ഉദയ്‌പൂർ ജില്ലയിലെ പാനേർവ ഗ്രാമം ആസ്ഥാനമാക്കി പ്രവർത്തിച്ചുവരുന്ന ആരാവലി ട്രൈബൽ മിഷന്റെ സെന്റർ കൺവെൻഷനുകളും വി ബി എസ്സും സമാപിച്ചു. മെയ്‌ 20 മുതൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടത്തപ്പെട്ട കൺവെൻഷനുകളും വി ബി എസ്സും പ്രതികൂല കാലാവസ്ഥക്ക് നടുവിലും (കൊടുംചൂടും, ഉഷ്ണക്കാറ്റും) അനുഗ്രഹമായി നടക്കുവാൻ ദൈവം കരുണ കാട്ടി.

പാസ്റ്റർ ഡെന്നി വർഗ്ഗീസ്, ഗംഗാപൂർ (ഭിൽവാഡ), ബ്രദർ ബ്ലസൻ ഡേവിഡ് (തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട്, കേരള), ബ്രദർ ആൽവിൻ (ഡുംഗർപൂർ) എന്നിവരുടെ വചനശുശ്രൂഷകൾ ആത്‌മീയ ഉത്തേജനം പ്രദാനം നല്കുന്നവ ആയിരുന്നു. മലയാളികളായ മുതിർന്ന കർത്തൃദാസന്മാരെ കൂടാതെ സ്ഥാനീയരായ ശുശ്രൂഷകരും ഈ യോഗങ്ങൾക്കു വേണ്ടി അക്ഷീണം പ്രവർത്തിക്കുകയും നേതൃത്വം നൽകുകയും ചെയ്തു. ഈ മേഖലയിലുള്ള പ്രേഷിതവേലകളെ ഓർത്ത് പ്രാർത്ഥന ആവശ്യപ്പെടുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.