ഐ.പി.സി ഫാമിലി കോൺഫ്രൻസ് ജൂലൈ 25 മുതൽ

മടങ്ങിവരവിന്റെയും പുതുക്കത്തിന്റെയും ദിനങ്ങൾക്കായി
ഒർലാന്റോയിൽ ഒത്തുചേരൽ: ഐ.പി.സി ഫാമിലി കോൺഫ്രൻസ് ജൂലൈ 25 മുതൽ
നിബു വെള്ളവന്താനം (മീഡിയ കോർഡിനേറ്റർ)

ഒർലാന്റോ : വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ വിശ്വാസികളുടെ പതിനേഴാമത് കുടുംബ സംഗമം കേരളത്തിന്റെ പ്രകൃതി രമണീയതയും കാലാവസ്ഥയും ഒത്തിണങ്ങിയ ഫ്ളോറിഡയിലെ ഒർലാന്റോ പട്ടണത്തിൽ 2019 ജൂലൈ 25 മുതൽ 28 വരെ നടത്തപ്പെടുന്നു. ഐക്യതയുടെ ആത്മാവിലുള്ള കൂട്ടായ്മയും ഒത്തുചേരലിന്റെ ഊഷ്മളതയും സമന്വയിപ്പിക്കുന്ന കോൺഫ്രൻസിൽ യേശുക്രിസ്തു പഠിപ്പിച്ച സാർവ്വത്രിക സ്നേഹത്തിന്റെ സദ് വർത്തമാനം പ്രഘോഷിക്കുവാൻ അന്തർദേശീയ സുവിശേഷ പ്രഭാഷകരായ പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ സാജൻ ജോയി ബാംഗ്ലൂർ, ഡോ. ഇടിച്ചെറിയ നൈനാൻ, പാസ്റ്റർമാരായ വി.ജെ തോമസ്, എബി പീറ്റർ, ഷിബു തോമസ്, ജേക്കബ് മാത്യു, സാബു വർഗീസ്, പാസ്റ്റർ ആരൻ ബുർക്ക് തുടങ്ങിയവർ മുഖ്യ പ്രാസംഗികരായി എത്തിച്ചേരും. സഹോദരി സമ്മേളനത്തിൽ സിസ്റ്റർ സൂസൻ ജോൺ ദുബായ് മുഖ്യ പ്രഭാഷണം നടത്തും.

ഡോ. ബ്ലെസ്സൻ മേമനയൂടെ നേതൃത്വത്തിൽ നാഷണൽ മ്യൂസിക് കോർഡിനേറ്റർ എബി മാത്യുവിന്റെയും റോയി ബ്യൂളയുടെയും ചുമതലയിൽ വിവിധ സംസ്ഥാനങ്ങളിലുള്ള ഐ.പി.സി റീജിയനുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മുപ്പത് അംഗങ്ങളിലധികം ഗായകർ പങ്കെടുക്കുന്ന ഗായക സംഘം ഭക്തിനിർഭരവും സ്തുതി സ്തോത്ര ഗീതങ്ങളുമുള്ള സംഗീത ശുശ്രൂഷകൾ നിർവ്വഹിക്കും.

ദൈവസ്നേഹത്തിന്റെയും സത്യ സുവിശേഷത്തിന്റെയും മകുടോദാഹരണമായി ദൈവജനത്തിന്റെ ഐക്യതയും സാഹോദര്യവും വിളിച്ചോതിക്കൊണ്ട് കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലധികമായി നടന്നു വരുന്ന കോൺഫ്രൻസിൽ ദൈവമക്കൾ ആത്മീക ഉണർവ്വിനായി കടന്നു വരും. ലോകസഞ്ചാരികളുടെ അവധിക്കാല തലസ്ഥാനമെന്നും സൗന്ദര്യ നഗരമെന്നും അറിയപ്പെടുന്ന ഒർലാന്റോ പട്ടണത്തിലെ പ്രധാന ആകർഷണ കേന്ദ്രമായ സീ വേൾഡ് തീം പാർക്കിന് ഏറ്റവും അടുത്തുള്ള ലോകോത്തര നിലവാരമുള്ള ഡബിൾ ട്രീ ഹോട്ടൽ സമുച്ചയമാണ് കോൺഫ്രൻസ് വേദി.

കാലാകാലങ്ങളിൽ കോൺഫ്രൻസിന് നേതൃത്വം നൽകുവാൻ ശക്തമാരായ ദൈവദ്യത്യന്മാരാണ് ലഭിക്കുന്നത്. ദേശീയ ഭാരവാഹികളായി പാസ്റ്റർ ആൻറണി റോക്കി (ചെയർമാൻ), ബ്രദർ സി.എം. ഏബ്രഹാം (സെക്രട്ടറി), ബ്രദർ ജോൺസൺ ഏബ്രഹാം (ട്രഷറാർ), ഫിൻലി വർഗീസ് (യൂത്ത് കോർഡിനേറ്റർ), സിസ്റ്റർ ജെസ്സി മാത്യൂ (നാഷണൽ ലേഡീസ് കോർഡിനേറ്റർ) എന്നിവർ സൂക്ഷ്മതയുള്ള ക്രമീകരണങ്ങളും സൗഹാർദ്ധപരമായ സമീപനങ്ങളുമായി ലോക്കൽ കമ്മറ്റികളോടെപ്പം ചേർന്ന് നിന്ന് പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.