സംസ്ഥാന പാസ്റ്റേഴ്സ് സപ്പോർട്ടിംഗ് ഫോറം: പാസ്റ്റർ ജോർജ് തോമസ് പ്രസിഡണ്ട് പാസ്റ്റർ ടി.പി. തങ്കച്ചൻ സെക്രട്ടറി

റോയ്‌ യോഹന്നാൻ

ചെങ്ങന്നൂർ: സംസ്ഥാന പാസ്റ്റേഴ്സ് സപ്പോർട്ടിംഗ് ഫോറം ചെങ്ങന്നൂർ കൊല്ല കടവിലുള്ള ഉള്ള ഫെയ്ത്ത് ഹോമിൽ ചേർന്ന മുതിർന്ന പാസ്റ്റേഴ്സ് യോഗത്തിൽ രൂപീകരിക്കപ്പെട്ടു.
പാസ്റ്റർ എബ്രഹാം ജോർജ് അധ്യക്ഷനായ പ്രഥമ യോഗത്തിൽ അറുപതോളം പേർ പങ്കെടുത്തു. സംസ്ഥാന പ്രസിഡണ്ടായി പാസ്റ്റർ ജോർജ് തോമസ് കുമ്പനാട്, വൈസ് പ്രസിഡണ്ടായി പാസ്റ്റർ കെ ടി തോമസ് മഞ്ഞാടി, സെക്രട്ടറി പാസ്റ്റർ ടി.പി. തങ്കച്ചൻ, ജോയിൻറ് സെക്രട്ടറി പാസ്റ്റർ എം വി ജോസഫ് കുറ്റൂർ, ട്രഷറർ പാസ്റ്റർ സി.റ്റി ചെറിയാൻ ചിറ്റാർ എന്നിവരെയും,

മാമൻ ജോൺ കല്ലൂപ്പാറ, സാമുവൽ ജോൺസൺ ഇലവുംതിട്ട, എ.ജി എബ്രഹാം പുല്ലാട്, ജോസ് വർഗീസ് അഞ്ചൽ, എം. ജോൺ വെട്ടിയാർ എന്നിവരെ കമ്മറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

വാർത്ത: റോയ്‌ യോഹന്നാൻ

-ADVERTISEMENT-

-ADVERTISEMENT-

You might also like