ശാരോൻ സണ്ടേസ്കൂൾ അസോസിയേഷൻ പ്രീ മാരിറ്റൽ കൗൺസലിങ്ങ് ആരംഭിക്കുന്നു

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷന്റെ കൗൺസലിങ്ങ് വിഭാഗമായ ‘തണലി’ന്റെ ആഭിമുഖ്യത്തിൽ പ്രീ മാരിറ്റൽ കൗൺസലിങ്ങ് ആരംഭിക്കുന്നു. ജൂലൈ 13 ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 4 വരെ തിരുവല്ല ബിലീവേഴ്‌സ് യൂത്ത് സെന്ററിൽ വെച്ചാണ് (ശാരോൻ ബൈബിൾ കോളജിന് എതിർവശം) പ്രഥമ സെമിനാർ നടക്കുന്നത്. ഡോ.സജികുമാർ കെ.പി., റവ.മനു മാത്യു, പാസ്റ്റർ ഏബ്രഹാം മന്ദമരുതി എന്നിവർ വിവിധ സെക്ഷനുകളിൽ ക്ലാസുകൾ നയിക്കും. കുടുംബത്തിന്റെ പ്രാധാന്യന, ജീവിത പങ്കാളിയെ തെരഞ്ഞെടുക്കൽ, ഭാര്യ – ഭർത്തൃബന്ധത്തിലെ ലൈംഗികത, അരോഗ്യകരമായ ബന്ധങ്ങൾ, സ്ത്രീ പുരുഷ മന:ശാസ്ത്രം തുടങ്ങി നിരവധി വിഷയങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 15 വയസ് മുതലുള്ളവർക്കാണ് പ്രവേശനം.100 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. താൽപര്യമുള്ളവർക്ക് ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം. ലിങ്ക് ഇതോടൊപ്പം നൽകുന്നു. തുടന്ന് റീജിയൻ / സെന്റർ തലങ്ങളിൽ ഈ സെമിനാർ ക്രമികരിക്കാനാണ് അസോസിയേഷൻ പദ്ധതിയിട്ടിരിക്കുന്നത്. 2017- 19 വർഷത്തെ കേന്ദ്ര കമ്മറ്റി ആരംഭത്തിൽ തന്നെ പ്രഖ്യാപിച്ചതാണ് പ്രീ മാരിറ്റൽ കൗൺസലിങ്ങ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക (9809182333 പ്രിൻസ് ജോസഫ്, കോർഡിനേറ്റർ, തണൽ. 98476 65044 റോഷി തോമസ്, ജനറൽ സെക്രട്ടറി)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.