ക്രൈസ്തവ എഴുത്തുപുര ബൈബിൾ കളറിങ്ങ് മത്സരത്തിന് നാളെ തുടക്കമാകും

ബഹ്റിൻ: കുഞ്ഞുങ്ങളുടെ കഴിവുകൾ വളർത്തിയെടുക്കുന്നതിനായി ക്രൈസ്തവ എഴുത്തുപുര ബഹ്റിൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ബൈബിൾ കളറിങ്ങ് മത്സരത്തിന് നാളെ തുടക്കമാകും. നാളെ വൈകുന്നേരം 7 മണി മുതൽ 9 മണി വരെ സഗയ ശാരോൻ ഫെലോഷിപ്പ് ചർച്ച് മെയിൻ (കേരള സമാജത്തിന് എതിർ വശം) ഹോളിൽ വെച്ചാണ് മത്സരം നടക്കുന്നത്. 3 വയസു മുതൽ 15 വയസ്സുവരെ ഗ്രൂപ്പുകളിലായി നടക്കുന്ന മത്സരങ്ങൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും ഉണ്ടായിരിക്കും. രജിസ്ട്രേഷൻ അവസാനിച്ചപ്പോൾ വിവിധ സഭകളിൽ നിന്നായി 150ലധികം കുഞ്ഞുങ്ങൾ രജിസ്ട്രേഷൻ ചെയ്ത് കഴിഞ്ഞു. രെജിസ്റ്റർ ചെയ്യുന്ന കുഞ്ഞുങ്ങൾക്കാണ് മത്സരത്തിൽ പങ്കെടുക്കുവാൻ പ്രവേശനം. കുഞ്ഞുങ്ങളും മാതാപിതാക്കളും വളരെ ആവേശത്തോടെയാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക. 33322596, 37755103, 34019617.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.