കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പ് വാർഷിക ക്യാമ്പ് IMPACT 2019 ന്റെ ഒരുക്കങ്ങൾ പൂർത്തിയായി

ടോറോണ്ടോ : ജൂലൈ 19 വെള്ളി മുതൽ 21 ഞായർ വരെ നടത്തപ്പെടുന്ന
കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിൻറെ വാർഷിക ക്യാമ്പും കൺവൻഷന്റെയും ഒരുക്കങ്ങൾ പൂർത്തിയായി. മിസ്സിസാഗയിലുള്ള ജോൺ പോൾ സെക്കൻഡ് പോളിഷ് കൾച്ചറൽ സെന്ററിൽ വെച്ചാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.

പ്രശസ്ത സുവിശേഷ പ്രസംഗകനും ഐ പി സി പിറവം സെന്റർ ശുശ്രൂഷകനുമായ പാസ്റ്റർ
ബാബു ചെറിയനാണ് മുഖ്യ പ്രഭാഷകൻ. കൂടാതെ പാസ്റ്റർമാരായ സാം തോമസ്, ജെറിൻ മാത്യു തോമസ്, ജിജി കുരുവിള, മാർക്ക്‌ സ്മാൾവുഡ് തുടങ്ങിയവരും വിവിധ സെഷനുകളിൽ പ്രസംഗിക്കും. ശനിയാഴ്ച രാവിലെ 11 മുതൽ നടക്കുന്ന ഫാമിലി സെമിനാറിന് പാസ്റ്റർ ബാബു ചെറിയാൻ ക്ലാസ്സെടുക്കും.
ക്രൈസ്‌തവ ഗായകരിൽ ശ്രദ്ധേയനായ പാസ്റ്റർ ലോർഡ്‌സൺ ആൻറണി, ബെനിസൻ ബേബി എന്നിവർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകും.

5 വയസ്സ് മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്ക് വേണ്ടി തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട് നയിക്കുന്ന വി ബി എസ് , യുവജനങ്ങൾക്കുള്ള പ്രത്യേക സെഷനുകളും ഉണ്ടായിരിക്കുന്നതാണ്.

post watermark60x60

19 ന് വെള്ളിയാഴ്ച രാവിലെ 10 ന് ആരംഭിക്കുന്ന ക്യാംപ് 21 ഞായറാഴ്ച സംയുക്ത ആരാധനയോടെ സമാപിക്കും. വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകിട്ട് 6 മണിക്ക് പൊതു സമ്മേളനം ആരംഭിക്കും . വചന സന്ദേശങ്ങൾ, ഗാനശുശ്രൂഷ, ഗ്രൂപ്പ് സെഷനുകൾ , ടാലെന്റ്റ് ടൈം, ഗെയിംസ്, മിഷൻ ചലഞ്ച് തുടങ്ങിയവ എല്ലാ ദിവസവും നടത്തപ്പെടും. കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പ് ഭാരവാഹികൾ ക്യാമ്പിന് നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like