ഗിഹോൺ തിയോളജിക്കൽ സെമിനാരി ബിരുദദാന സമ്മേളനം നടന്നു

റാസൽ കൈമ: ഗിഹോൺ തിയോളജിക്കൽ സെമിനാരി മിഡിൽ ഈസ്റ്റ് ബിരുദദാന സമ്മേളനം റാസൽ കൈമ സെയിന്റ് ലൂക്ക് ചർച്ചിൽ വച്ചു നടന്നു. സെമിനാരി ഡയറക്ടർ റെവ. എം. വി. സൈമണിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ റവ. ഡോ. ജോർജ് സി. കുരുവിള (യൂ.എസ്.എ) മുഖ്യാതിഥി ആയിരുന്നു. ‘ക്രിസ്തുവിന്റെ സാക്ഷികൾ’ എന്നതായിരുന്നു സമ്മേളനത്തിന്റെ തീം.

സെമിനാരി ഫാക്കൽറ്റി പ്രൊഫ. ജോർജി തോമസ് അവതാരകനായിരുന്നു. പ്രിൻസിപ്പൽ ഷിജു കെ. സാമുവേൽ സ്വാഗത പ്രസംഗം നടത്തി. സെമിനാരി ഡയറക്ടർ റെവ. എം.വി സൈമൺ ആമുഖ പ്രസംഗം നടത്തി. വൈസ് പ്രിൻസിപ്പൽ പാസ്റ്റർ കെ.എസ്. എബ്രഹാം റിപ്പോർട്ട് അവതരിപ്പിച്ചു. ബിരുദധാരികളെ പ്രതിനിധികരിച്ചു ഷാജിഐക്കര, ഷാജി വർഗീസ്, പാസ്റ്റർ ജോൺ ബിനു, പാസ്റ്റർ ബ്ലസൺ ബാബു എന്നിവർ പ്രഭാഷണം നടത്തി. മുഖ്യാതിഥിയായ റവ. ഡോ. ജോർജ് സി. കുരുവിള കമ്മീഷനിങ് മെസ്സേജ് നൽകി. അക്കാഡമിക് ഡീൻ റെവ.ഡോ. ജോസഫ് മാത്യു ഉദ്ബോധന പ്രഭാഷണം നടത്തുകയും, ബിരുദധാരികളെ പരിചയപ്പെടുത്തുകയുംചെയ്തു. റവ. സാക് ജോൺ കമ്മീഷനിങ് പ്രാർത്ഥന നയിച്ചു.

ജി.റ്റി.എസ് ഫാക്കൽറ്റി അംഗങ്ങളായ പാസ്റ്റർ മാണി ഇമ്മാനുവേൽ, പാസ്റ്റർ സാജു ജേക്കബ്, ഡഗ്ളസ് ജോസഫ് (മീഡിയ കോർഡിനേറ്റർ) എന്നിവർ പ്രാർത്ഥന ശ്രുശ്രുഷ നിർവഹിച്ചു. സോളമൻ ഡേവിഡ് (വൈ.എം.സി.എ ഷാർജ), ഡീബു (ഐ.സി.പി.എഫ്) പാസ്റ്റർ വർഗീസ് ചാക്കോ (ഐ.പി.സി ഷാർജ), പ്രൊഫ. ബിനു രാജ് (ജി.റ്റി.എസ്) എന്നിവർ ആശംസകൾ നേർന്നു. സെമിനാരി അഡ്മിനിസ്ട്രേറ്റർ എം.ജെ. തോമസ് നന്ദി പറഞ്ഞു.

എം.ഡിവ്, ബി. റ്റിഎച്ച്, ഡിപ്ലോമ കോഴ്സുകൾ പൂർത്തിയാക്കിയ പതിനാറു വിദ്യാർഥികൾക്ക് ബിരുദം സമ്മാനിച്ചു. ഇൻറ്റർനാഷണൽ സെനറ്റ് ഫോർ തിയളോജിക്കൽ അക്രെഡിറ്റേഷൻ അംഗീകാരമുള്ളവയാണ് ഗിഹോൺ സെമിനാരിയുടെ കോഴ്സുകൾ. 2015 ൽ ഫുജൈറ കേന്ദ്രമാക്കി ആരംഭിച്ച സെമിനാരിയുടെ ബ്രാഞ്ചുകൾ ഷാർജ, റാസൽകൈമ, ഉമ്മൽക്വയ്ൻ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading