വിപുലമായ പ്രവർത്തന പദ്ധതികളുമായി സംസ്ഥാന പി.വൈ.പി.എ

കുമ്പനാട്: വ്യത്യസ്തമായ പ്രവർത്തന പദ്ധതികളോടെ കേരളാ സംസ്ഥാന പി.വൈ.പി.എ. 2018 -2021 ഭരണസമിതി രണ്ടാം വർഷവും വിപുലമായ കാര്യപരിപാടികൾക്ക് തുടക്കം കുറിക്കുന്നു. ഇന്നലെ കുമ്പനാട് ചേർന്ന സംസ്ഥാന പി.വൈ.പി.എ ഭരണ സമിതി കൈകൊണ്ട തീരുമാനങ്ങൾ സുവിശേഷികരണ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രമുഖസ്ഥാനം നൽകി കൊണ്ട് യുവജനങ്ങൾക്ക് വിശേഷാൽ സെന്റർ & സോണൽ തലങ്ങളിൽ പ്രവർത്തനങ്ങളിൽ കൂടുതൽ പങ്കാളിത്തം നൽകി കഴിഞ്ഞ വർഷത്തിലും ഏറെ പുതുമകളോടെ വാർഷിക പദ്ധതികൾ ക്രമീകരിച്ചിരിക്കുന്നു.

മലബാറിന് പ്രാധിനിത്യം നൽകി കൊണ്ട് ഇത്തവണ പാലക്കാട്‌ വച്ച് സംസ്ഥാന പി.വൈ.പി.എയുടെ ജനറൽ ക്യാമ്പ്, അംഗങ്ങൾക്ക് കൂടുതൽ വചന വായന, നിശ്ചയം ഉണ്ടാകുവാൻ മെഗാ ബൈബിൾ ക്വിസ് പ്രോഗ്രാം, വിവിധ മേഖലാ / സെന്ററടിസ്ഥാനത്തിൽ നടത്തുവാൻ തീരുമാനമായി. യുവജനങ്ങൾ പെന്തകോസ്ത് അനുഭവത്തിൽ നിന്നും മാറി പോകാതെയിരിക്കുവാൻ ലവ് ജീസസ് പോലെയുള്ള ക്യാമ്പയിൻ.

മെമ്പർഷിപ്പ് ശേഖരണം & സർക്കുലർ പ്രസിദ്ധികരണം, കേരളത്തിലെ വിവിധ ആശുപത്രികളിൽ വിശക്കുന്നവർക്ക് പൊതിചോറ് വിതരണം, ഓഗസ്റ്റ് 15-ന് ആലപ്പുഴ കടപ്പുറത്തു നടത്തപ്പെടുന്ന സംഗീത വിരുന്നും ബോധവൽക്കരണ സന്ദേശ പരിപാടി.

ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി പ്രളയ സമയത്ത് ലഭിച്ച അപേക്ഷകളിൽ നിന്നും ഏറ്റവും അർഹതപ്പെട്ടവർക്ക് (നേരത്തെ നൽകിയ ജില്ലകൾക്ക് ഒഴികെ) സഹായ വിതരണം അതാത് മേഖലാ പി.വൈ.പി.എയുമായി സഹകരിച്ചു കൊണ്ടും കൂടാതെ ചാരിറ്റി ബോർഡിന്റെ നേതൃത്വത്തിൽ ചികിത്സ, അടിയന്തിര സഹായ പദ്ധതികൾ, എഡ്യൂക്കേഷൻ ബോർഡിന്റെ നേതൃത്വത്തിൽ സിവിൽ സർവീസ് പഠനത്തിന് ഭാഗികമായ ട്യൂഷൻ ഫീസ്, യുവജനങ്ങളുടെ ആത്മീയ വളർച്ചയ്ക്ക് കാത്തിരിപ്പ് യോഗങ്ങൾ വിവിധ സെന്ററുകളിൽ നടത്തുവാനും മുൻവർഷത്തെ പോലെ കുറ്റമറ്റ നിലയിൽ താലന്ത് പരിശോധനയുടെ ക്രമീകരണം.

കേരളാ സുവിശേഷ യാത്രയുടെ രണ്ടാമത്തെ ഘട്ടമായി അതാത് മേഖലാ പി.വൈ.പി.എയുമായി സഹകരിച്ചു കൊണ്ട് നല്ല വാർത്തയും പാട്ടുകളും, 2020 ലെ വാർഷികം & സമ്മാനദാന വരെയുള്ള വിവിധ പ്രോഗ്രാമുകൾ പ്രവർത്തന വർഷത്തിൽ ചെയ്യുവാൻ തീരുമാനിച്ചു. അതോടൊപ്പം, മുൻ വർഷത്തെ പോലെ മുടങ്ങാതെയുള്ള യുവജന കാഹളത്തിന്റെ പ്രസിദ്ധികരണം എന്നിവയാണ് പ്രധാന പദ്ധതികളെന്ന് സംസ്ഥാന പി.വൈ.പി.എ ഭാരവാഹികളായ ഇവാ അജു അലക്സ്‌ (പ്രസിഡന്റ്), പാസ്റ്റർ സാബു ആര്യപ്പള്ളിൽ, (വൈസ് പ്രസിഡന്റ്‌) ഇവാ. ഷിബിൻ ജി. ശാമുവേൽ,(സെക്രട്ടറി), പാസ്റ്റർ ഷിബു എൽദോസ്, സന്തോഷ്‌ എം. പീറ്റർ, (ജോയിന്റ് സെക്രെട്ടറിമാർ) വെസ്‌ലി പി. എബ്രഹാം (ട്രഷറാർ) പാസ്റ്റർ തോമസ് ജോർജ് കട്ടപ്പന (പബ്ലിസിറ്റി കൺവീനർ) എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.