എ.ജി.നോര്‍ത്ത് അമേരിക്കന്‍ ഈസ്റ്റേണ്‍ റീജിയന്‍ കണ്‍വന്‍ഷന്‍ ന്യുയോർക്കിൽ

ന്യൂയോര്‍ക്ക് : അസംബ്ലീസ് ഓഫ് ഗോഡ് നോര്‍ത്ത് അമേരിക്കന്‍ ഫെലോഷിപ്പ് ഈസ്റ്റേണ്‍ റീജിയന്റെ 30- മത് വാര്‍ഷിക കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. മൂന്ന് പതിറ്റാണ്ടുകൾക്ക് ന്യൂയോര്‍ക്കില്‍ എളിയ തുടക്കത്തോടെ ആരംഭിച്ച ഈസ്റ്റേണ്‍ റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ ശക്തമായി മുന്നോട്ട് നീങ്ങുകയാണ്. വര്‍ദ്ധിതമായ ഉത്സാഹത്തോടെയും വ്യക്തമായ പദ്ധതികളോടെയും നീങ്ങുന്ന റീജിയന്റെ ഈ വര്‍ഷത്തെ വാര്‍ഷിക കണ്‍വന്‍ഷന്‍ ജൂൺ 28 മുതൽ 30 വരെ ക്വീൻസ് സെന്റ് ജോൺസ് യൂണിവേഴ്സിറ്റി ആഡിറ്റോറിയത്തിൽ നടക്കും.

post watermark60x60

29 ന് ശനിയാഴ്ച 3 മുതൽ 5.30 വരെ ക്രൈസ്റ്റ് എ.ജി ചർച്ചിൽ വെച്ച് ഉണർവ്വ് യോഗവും മിഷൻ ചലഞ്ച് സെമിനാറും നടത്തപ്പെടും. സംയുക്ത സഭാരാധന യോഗം ഞായറാഴ്ച രാവിലെ 9 ന് സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ആരംഭിക്കും. അസംബ്ലീസ് ഓഫ് ഗോഡ് തമിഴ്നാട് സൂപ്രണ്ട് റവ. ഏബ്രഹാം തോമസാണ് ഇത്തവണത്തെ കണ്‍വന്‍ഷനിലെ മുഖ്യപ്രഭാഷകൻ.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ന്യൂയോര്‍ക്കിലും പരിസരങ്ങളിലുമുള്ള അസംബ്ലീസ് ഓഫ് ഗോഡിന്റെ പ്രഗല്ഭരായ ശുശ്രൂഷകര്‍ പരസ്പരമുള്ള കൂട്ടായ്മയ്ക്കും കേരളത്തിലെ സഭകള്‍ക്ക് വേണ്ടിയുള്ള ഭൗതീക കൂട്ടായ്മകളുടെ ഏകോപനത്തിനുമായി ആരംഭിച്ച ഫെലോഷിപ്പ് ഇന്ന് അനേക സഭകള്‍ ഒന്നുചേര്‍ന്നുള്ള ശക്തമായ റീജിയനായി മാറിയിരിക്കുന്നു. റീജിയനില്‍ ഉള്‍പ്പെടുന്ന സഭകളെക്കൂടാതെ അടുത്തുള്ള മറ്റ് സഭകളും പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നു.

Download Our Android App | iOS App

റീജിയൻ ഭാരവാഹികളായ റവ. വിൽസൻ ജോസ് പ്രസിഡന്റ്), തോംസൺ പള്ളിൽ (സെക്രട്ടറി), ഷാജി ചെറിയാൻ (ട്രഷറാർ), റവ. ജോണിക്കുട്ടി വർഗീസ് (വൈസ് പ്രസിഡന്റ്) തുടങ്ങിയവർ കൺവൻഷന് നേതൃത്വം നൽകും.

വാർത്ത: നിബു വെള്ളവന്താനം

-ADVERTISEMENT-

You might also like