ലേഖനം:എന്റെ ദൈവത്താൽ | റ്റോമി. എം. തോമസ്, വെസ്റ്റ്‌ ബംഗാൾ

ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും (സങ്കീ :60 :12 )  xഒരേസമയം, വായിക്കുവാനും ശ്രവിക്കുവാനും ഇമ്പമുള്ള വാക്കുകൾ ആണ് ഇത്..പല ചുമരുകളിലും മനോഹരമായി ആലേഖനം ചെയ്തിട്ടുള്ള വാക്യം കൂടി ആണിത്. എന്നാൽ , നാം എപ്പോഴെങ്കിലും ഈ വാക്കുകളുടെ ദൈവീക ഉദ്ദേശത്തെ കുറിച്ചു ചിന്തിച്ചിട്ടുണ്ടോ …???? ഇവിടെ സങ്കീർത്തനക്കാരനായ ദാവീദ് പറയുന്ന ഒരു കാര്യം നാം ശ്രദ്ധിക്കണം .”ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും ” .ഇൗ വാക്യത്തിലെ കാതലായ പദം “ദൈവത്താൽ ” എന്നതാണ് .ദാവീദ് രാജാവ്‌ ആയിരിക്കുമ്പോൾ ആണ് ഈ സങ്കീർത്തനം രചിച്ചെതെന്ന് ചരിത്രം പഠിക്കുമ്പോൾ നമുക്ക് മനസ്സിലാക്കാം.
ചിന്തിക്കുക….
ശക്തനായ ഒരു രാജാവിന് ഈ ദൈവം ആവിശ്യം ആയിരുന്നു എങ്കിൽ, വെറും സാധാരണക്കാരായ നമുക്ക് എത്ര അധികം…..

നാം പലപ്പോഴും നമ്മുടെ ജീവിതയാത്രയിൽ ദൈവത്തെ കൂടാതെ യാത്രച്ചെയുമ്പോൾ ജീവിതം അർത്ഥ ശൂന്യമായ് പോവുകയാണ് .നമുക്ക് എപ്പോഴും ഈ ലോകത്തിൽ കടപ്പാട്‌ ഉള്ളത് പ്രധാനമായും മൂന്ന് പേരോടാണ് .ഒന്ന് നമ്മോടു തന്നെ ,രണ്ട് സമൂഹത്തോട് ,മൂന്ന് ദൈവത്തോട് . ആദ്യ രണ്ട് കടപ്പാടുകളും ഒരു പക്ഷേ നാം ഭംഗിയായി നടത്താറുണ്ട്‌ .മൂന്നാമത്തെയും , വളരെ പ്രധാനപ്പെട്ടതുമായ, ‘ദൈവത്തോട് ഉള്ള കടപ്പാട് ‘ ….അതിനു നാം എത്രത്തോളം പ്രാധാന്യം കൊടുക്കാറുണ്ട് ???….
“ദൈവത്തോട് കൂടെ നടന്നെങ്കിൽ മാത്രമേ, നമുക്ക് “ദൈവത്താൽ” എന്തെങ്കിലും ചെയ്തെടുക്കുവാൻ കഴിയൂ….നമ്മുടെ ജീവിതയാത്രയിൽ നാം യേശുവിനെ കൂടെ കൂട്ടണം എന്ന് യേശു ആഗ്രഹിക്കുന്നു .അത് സാധ്യം ആകാത്തത് കൊണ്ടാണ്, പലപ്പോഴും നാം നിരാശയ്ക്കു അടിമപ്പെട്ടു പോകുന്നത് .

സങ്കീർത്തനം 81 ന്റെ 11 b യിൽ സങ്കീർത്തനക്കാരൻ ഇങ്ങനെ പറയുന്നു …”യിസ്രായേൽ എന്നെ കൂട്ടാക്കിയതുമില്ല” ….യിസ്രായേൽ ജനം ദൈവം ഇല്ലാതെ യാത്ര ചെയ്തപ്പോൾ ഒക്കെയും പാപത്തിന്റെയും ദു:ഖ ത്തിന്റേയും അനുഭവങ്ങളിൽ കൂടിയാണ് കടന്നു പോയത് .
കർത്താവായ യേശുവിന്റെ പരസ്യ ശുശ്രൂഷ വേളയിൽ യെരുശലേം പ്രവേശനത്തിനായ് ഉപയോഗിച്ച കഴുതയെ കുറിച്ച് നമ്മുക്ക് സുപരിചിതമായ ഒരു ഭാവന ഉണ്ട് .യെരുശലേം പ്രവേശനത്തിനായ് യേശുവിനു യാത്ര ചെയ്യാൻ കഴുതയെ കൊണ്ടു വന്നപ്പോൾ ജനമെല്ലാം തങ്ങളുട വസ്ത്രം കഴുതയുടെ മേൽ ഇട്ടു .യേശുവുമായ് യാത്ര ചെയ്യുവാൻ തുടങ്ങിയപ്പോൾ ജനം തങ്ങളുടെ വസ്ത്രങ്ങൾ വഴിയരികിൽ വിരിച്ചു .ചിലർ വൃക്ഷങ്ങളുടെ കൊമ്പ് വെട്ടി വഴിയരികിൽ ഇട്ടു . എല്ലാവരും ആർപ്പുവിളിക്കുന്നതും കഴുത കണ്ടു . നാളുകൾ കഴിഞ്ഞ് ഇതേ കഴുത ആ യെരുശലേം വഴിയരികിൽ കൂടി യാത്ര ആരംഭിച്ചു . അതും അല്പം ഗമയോടെ . ആരും അതിനെ തിരിഞ്ഞു നോക്കിയത് പോലും ഇല്ല . മാത്രമല്ല അതിനെ അവർ ഓടിച്ചു വിടുകയും ചെയ്തു . കഴുത വെറും നിസ്സാരമായ മൃഗം ആയി മുദ്ര കുത്തപ്പെട്ട ഒന്നാണ് … എന്നാൽ ,കർത്താവായ യേശു അതിനെ ഉപയോഗിച്ചപ്പോൾ, വിശുദ്ധ വേദപുസ്തകത്തിൽ അതിനും ഒരു സ്ഥാനം ഉണ്ടായി, മാത്രമല്ല യേശുവുമായുള്ള യാത്രയിൽ അന്നേ ദിനം ആ ഹീന മൃഗത്തിന് ഒരു മാന്യത കൈവന്നു ….നമ്മുടെ ജീവിതവും ദൈവത്തിനു ഉപയോഗിക്കുവാൻ ഏൽപ്പിച്ച് കൊടുക്കാം ….
ദൈവമില്ലാത്ത യാത്രയിൽ ചിലപ്പോഴൊക്കെ നാം എന്തങ്കിലും നേടിയതായി നമ്മുക്ക് തോന്നുന്നു എങ്കിലും , അതിനു ഒന്നും നമ്മെ നില നിർത്തുവാൻ കഴിയുകയില്ല എന്നു നാം മറന്നു പോകരുത് . അതുകൊണ്ട് നമ്മുടെ ജീവിതം ദൈവത്തോട് കൂടെ ആയിരിക്കണം . നാം ചെയ്യുന്ന പ്രവർത്തികൾ, “ദൈവത്താൽ” ആയിരിക്കണം . അവിടെ നമുക്ക് ” നിലനിൽക്കുന്ന വിജയങ്ങളെ ” കാണുവാൻ കഴിയും .
സങ്കീർത്തനം 18:29;b യിൽ സങ്കീർത്തനക്കാരൻ ഇങ്ങനെ പറയുന്നു “എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടി കടക്കും”. നിലനിൽക്കുന്ന ജീവിത വിജയത്തിന് ദൈവ സാന്നിധ്യം ഉണ്ടെങ്കിലേ മതിയാകൂ എന്ന സത്യം നാം തിരിച്ചറിയണം. ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നു വരുന്ന മതിലുകൾക്കും കോട്ടകൾക്കും മുൻപിൽ പതറാതെ , നമുക്കും പറയുവാൻ കഴിയണം , “എന്റെ ദൈവത്താൽ” എനിക്ക് ഇതിനെ നേരിടുവാൻ കഴിയും എന്ന് . അങ്ങനെ കഴിഞ്ഞാൽ ,ഇന്നലെ വരെ നീ ഭയത്തോടെ നോക്കിയത് , നിന്റെ കാൽക്കീഴിൽ നിൽക്കുന്നതു കാണാം. ദൈവം ശക്തീകരിക്കട്ടെ !!!!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.