ഈസ്റ്റര്‍ സ്ഫോടനം നടന്ന ദേവാലയം മോദി സന്ദർശിച്ചു

കൊളംബോ: കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ചാവേര്‍ ആക്രമണം നടന്ന കൊളംബോയിലെ സെന്റ് ആന്റണീസ് ദേവാലയം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരതയ്ക്ക് ശ്രീലങ്കയെ തോല്‍പ്പിക്കാനാവില്ലെന്നും രാജ്യം വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പ്രസ്താവിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കു പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു. ക്രിസ്ത്യന്‍ സംഘടനാ നേതാക്കള്‍ക്കും വൈദികര്‍ക്കും ഒപ്പമാണ് മോദി പള്ളിയിലെത്തിയത്.

ഭീകരാക്രമണത്തിനുശേഷം ശ്രീലങ്കയിലെത്തുന്ന ആദ്യത്തെ വിദേശതലവനാണു മോദി. ഔദ്യോഗിക കൂടിക്കാഴ്ചകള്‍ക്കായി ശ്രീലങ്കന്‍ പ്രസിഡന്റിന്റെ ഓഫീസിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രധാനമന്ത്രി സെന്റ് ആന്റണീസ് പള്ളിയിലെത്തിയത്. കൊളംബോ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ രഞ്ജിത് മാല്‍ക്കവും മോദിക്കൊപ്പം ദേവാലയത്തിലെത്തിയിരിന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ സ്‌ഫോടനങ്ങളില്‍ 250ലേറെപ്പേരാണ് കൊല്ലപ്പെട്ടത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like