കൊട്ടാരക്കര മേഖല പി.വൈ പി.എ ‘ ഫ്രണ്ട്‌സ് മീറ്റ്’ അനുഗ്രഹീത സമാപനം

കൊട്ടാരക്കര: തികഞ്ഞ ആത്മസാനിധ്യത്തിലും വലിയ യുവജന പങ്കാളിത്തത്തിലും മേഖല പി.വൈ.പി.എ സംഘടിപ്പിച്ച ഫ്രണ്ട്‌സ് മീറ്റ് കൊട്ടാരക്കര കേരള തിയോളജിക്കൽ സെമിനാരിയിൽ സമാപിച്ചു. കൊട്ടാരക്കര മേഖല പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ ബിൻസ് ജോർജ്ജ് അധ്യക്ഷത വഹിച്ചു. മേഖല വൈസ് പ്രസിഡന്റ് ബ്ലെസ്സൻ ബാബു, സെക്രട്ടറി പാസ്റ്റർ സാം ചാക്കോ, ജോയിന്റ് സെക്രട്ടറി ദിപു ഉമ്മൻ, ട്രഷറർ മോസസ് ബി. ചാക്കോ എന്നിവർ നേതൃത്വം നൽകി.

വിദ്യാഭാസ സഹായ വിതരണം, കരിയർ ഗൈഡൻസ്, സംഗീത ആരാധന, മെറിറ്റ് അവാർഡ് വിതരണം എന്നിവ പ്രോഗ്രാമിന്റെ ഭാഗമായി നടന്നു. മേഖല ആക്ടിങ് പ്രസിഡന്റ് പാസ്റ്റർ സാം ജോർജ്ജ് , ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ് എന്നിവരായിരുന്നു വിദ്യാഭ്യാസ സഹായം സ്പോൺസർ ചെയ്തത്.

ഐ.പി.സി കൊട്ടാരക്കര മേഖല പ്രസിഡന്റ് പാസ്റ്റർ ബെഞ്ചമിൻ വർഗീസ് ഫ്രണ്ട്‌സ് മീറ്റ് ഉത്‌ഘാടനം ചെയ്തു. ബ്രദർ സ്റ്റാൻലി തിരുവനന്തപുരം ഗാനങ്ങൾ ആലപിച്ചു. സുവി സ്റ്റെഫിൻ ജോസ് ലഖുസന്ദേശം നൽകി.

post watermark60x60

പാസ്റ്റർ സാം ജോർജ്ജ് ചാരിറ്റി പ്രവർത്തനങ്ങൾക്ക് പ്രാർത്ഥിച്ചു തുടക്കം കുറിച്ചു. മേഖല സെക്രട്ടറി ബ്രദർ. ജെയിംസ് ജോർജ്ജ്(വേങ്ങൂർ), സംസ്ഥാന പി.വൈ.പി.എ സെക്രട്ടറി ഷിബിൻ ശാമുവേൽ, പി.വൈ.പി.എ മുൻ പ്രസിഡന്റ് സുവി. വിത്സൻ ശാമുവേൽ, കൗൺസിൽ അംഗങ്ങൾ ആയ പാസ്റ്റർ കുഞ്ഞുമോൻ വർഗീസ്, ഡോ. കുഞ്ഞപ്പൻ സി. വർഗീസ്, ബ്രദർ. പി. വി. കുട്ടപ്പൻ, മേഖല സൺ‌ഡേ സ്കൂൾ സൂപ്രണ്ട് ബ്രദർ. ഫിന്നി പി. മാത്യു, ബ്രദർ. മാത്യു സാം എന്നിവർ സന്നിഹിതരായിരുന്നു. രാജേഷ് പാലായിൽ കരിയർ ഗൈഡൻസ് ക്ലാസുകൾക്ക് നേതൃത്വം നൽകി. സംസ്ഥാന പിവൈപിഎ എഡ്യൂക്കേഷൻ ചെയർമാൻ ബ്ലെസ്സൻ കരിയർ ഗൈഡൻസ് പ്രോഗ്രം വിശദീകരണം നടത്തി.

മേഖലയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ 29 വിദ്യാർത്ഥികളെ ആദരിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like