ഫുജൈറ ഗിഹോൺ തിയോളജിക്കൽ സെമിനാരി ബിരുദദാനം ഇന്ന്

ഫുജൈറ: ഗിഹോൺ തിയോളജിക്കൽ സെമിനാരി മിഡിൽ ഈസ്റ്റ് (ഷാർജ, റാസ് അൽ കൈമ ബ്രാഞ്ചുകളുടെ) രണ്ടാമത് ബിരുദദാന സമ്മേളനം ഇന്ന് (ശനി 08 ജൂൺ 2019 ) നടക്കും. റാസ് അൽ കൈമ സെയിന്റ് ലുക്ക് ചർച്ച് മെയിൻ ഹാളിൽ വച്ചു വൈകുന്നേരം 6:30 നാണ് ബിരുദദാന സമ്മേളനം.
റെവ. ഡോ. ജോർജ് സി. കുരുവിള (യൂ.എസ്.എ) മുഖ്യാതിഥി ആയിരിക്കും. സെമിനാരി ഡയറക്ടർ റെവ.എം.വി സൈമൺ, ചെയർമാൻ കുര്യൻ തോമസ്, അക്കാഡമിക് ഡീൻ റവ. ഡോ. ജോസഫ് മാത്യു, റെജിസ്ട്രർ പ്രൊഫ. ജോൺസൻ ബേബി, അഡ്മിനിസ്ട്രേറ്റർ എം.ജെ തോമസ്, പ്രിൻസിപ്പൽ ഷിജു കെ. സാമുവേൽ, വൈസ് പ്രിൻസിപ്പൽ പ്രൊഫ. കെ.എസ്. എബ്രഹാം, ഫാക്കൽറ്റി പ്രൊഫ. ജോർജി തോമസ്, മീഡിയ കോർഡിനേറ്റർ ഡഗ്ളസ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ബിരുദദാന സമ്മേളനത്തിൻറെ ക്രമീകരണങ്ങൾ നടത്തി വരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like