ദുബായ്യിൽ വാഹനാപകടത്തിൽ 15 മരണം

ദുബായ് : ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ റാഷിദിയ എക്സിറ്റിൽ മെട്രോ സ്റ്റേഷന് സമീപമുള്ള ട്രാഫിക്ക് സിഗിനലിലേക്ക് വൈകിട്ട് 5.40ന് ടൂറിസ്റ്റ് ബസ്സ് ഇടിച്ച് കയറി ഉണ്ടായ അപകടത്തിൽ 15 പേർ മരണപ്പെട്ടു. 5 പേർക്ക് ഗുരുതര പരിക്കുകളോടെ റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചെറിയ പെരുന്നാൾ ആഘോഷിക്കാൻ ഒമാനിൽ പോയി മടങ്ങി വരുന്ന വഴിക്കാണ് അപകടമുണ്ടായത്. 31 പേരായിരുന്നു അപകടമുണ്ടായ ബസ്സിൽ സഞ്ചരിച്ചിരുന്നത്. 15 പേർ മരണപ്പെടുകയും 5 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി ദുബായ് പോലീസ് ട്വിറ്ററിൽ കൂടി അറിയിച്ചു. മരണപ്പെട്ടവർ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളാണ്. പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. മരണപ്പെട്ടവരിൽ മലയാളികൾ ഉൾപ്പെട്ടിട്ടുള്ളതായി സംശയിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.