ഐ.ജി മനോജ് എബ്രഹാമിന് പോലീസ് ഹെഡ് ക്വേട്ടേഴ്സ് എഡിജിപിയായി സ്ഥാനക്കയറ്റം

തിരുവനന്തപുരം: ഐ.ജി മനോജ് എബ്രഹാമിന് പോലീസ് ഹെഡ് ക്വേട്ടേഴ്സ് എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചു. നിലവിൽ തിരുവനന്തപുരം റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്,കേരള പോലീസിന്റെ സൈബർ ഡോമിലെ നോഡൽ ഓഫീസർ, ട്രാഫിക് റോഡ് സുരക്ഷ ഓഫീസർ എന്നീ പദവികൾ വഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥനാണ് മനോജ് എബ്രഹാം.

ഹൈദ്രാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി പഠനത്തിന് ശേഷം
1994 ൽ കേരള കേഡർ ഇന്ത്യൻ പോലീസ് സർവീസ് ഉദ്യോഗസ്ഥനായി മനോജ് അബ്രഹാം മാറി. അടൂർ, കാസർകോട് സബ് ഡിവിഷനുകളിൽ അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് ആയിരുന്നു. പിന്നീട് പ്രമോഷൻ നേടി 1998 -ൽ പത്തനംതിട്ട ജില്ലയിലും കൊല്ലം ജില്ലയിലും അദ്ദേഹം സ്ഥാനമേറ്റു. പിന്നീട് നാല് വർഷത്തേയ്ക്ക് കണ്ണൂരിലേക്ക് മാറി, തുടർന്ന് കേരള പോലീസ് ഹെഡ്ക്വാട്ടേഴ്സ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറലായി. തിരുവനന്തപുരം, ,കൊച്ചി എന്നിവിടങ്ങളിൽ ഏഴ് വർഷത്തോളം പോലീസ് കമ്മീഷണറായി പ്രവർത്തിച്ചു. ഇപ്പോൾ കേരള പോലീസ് സൈബർ ഡോമിൽ നോഡൽ ഓഫീസർ സ്ഥാനം വഹിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like