ചർച്ച് ഓഫ് ഗോഡ് യു എ ഇ റീജിയൻ താലന്ത് പരിശോധന

ഷാർജ: ചർച്ച് ഓഫ് ഗോഡ് യു എ ഇ റീജിയൻ വൈ പി ഇ & സണ്ടേസ്ക്കൂൾ താലന്ത് പരിശോധന ജൂൺ 6ന് ഇവാൻജെലിക്കൽ വർഷിപ് സെന്റർ (ഒയാസിസ് ഹോസ്പിറ്റൽ ഗ്രൗണ്ട്), അൽ ഐനിൽ വെച്ചു നടക്കും. രാവിലെ 9 മുതൽ വൈകീട്ട് 4 വരെയാണ് മത്സരം.

താലന്ത് പരിശോധനക്ക് ചർച്ച് ഓഫ് ഗോഡ് വൈ പി ഇ & സൺഡേ സ്കൂൾ നാഷണൽ ബോർഡ് നേതൃത്വം നൽകുന്നതായിരിക്കും. സീനിയേഴ്സ് , മേജർ, ജൂനിയർ, സബ്‌ജൂനിയേർസ്, ബിഗിനേഴ്‌സ് എന്നീ വിഭാഗങ്ങളിലായി മുന്നൂറോളം പ്രതിഭകൾ മാറ്റുരയ്ക്കും. ലളിതഗാനം, സംഘഗാനം, ഉപകരണസംഗീതം, കഥ പറച്ചിൽ, വാക്യമെഴുത്ത് എന്നീ ഇനങ്ങളിലായി യു എ ഇ യിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള യുവജനങ്ങളും കുട്ടികളും താലന്തുകൾ പ്രദര്ശിപ്പിക്കുമെന്നു ചർച്ച് ഓഫ് ഗോഡ് യു എ ഇ റീജിയൻ വൈ പി ഇ & സൺ‌ഡേ സ്കൂൾ സെക്രട്ടറി ഫെബിൻ മാത്യു അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0522964418

-ADVERTISEMENT-

-ADVERTISEMENT-

You might also like