ഏകദിന കൺവൻഷനും കാത്തിരുപ്പ് യോഗവും ദുബായ്‌യിൽ

ദുബായ്: കർമ്മേൽ അസംബ്ലീസ് ഓഫ് ഗോഡ് ദുബായ് സഭയുടെ ആഭിമുഖ്യത്തിൽ ഏകദിന കൺവൻഷനും കാത്തിരുപ്പ് യോഗവും നടത്തപ്പെടും.
2019 ജൂൺ 6 വ്യാഴാഴ്ച വൈകുന്നേരം 7.30 മുതൽ 10 വരെ വരെ ദുബായ് ഹോളി ട്രിനിറ്റി ചർച്ച് കോമ്പൗണ്ടിനു സമീപം നടത്തപ്പെടുന്നു. ഈ കാലഘട്ടങ്ങളിൽ ദൈവത്താൽ ഉപയോഗിക്കപ്പെടുന്ന അനുഗ്രഹീത സുവിശേഷ പ്രഭാഷകൻ പാസ്റ്റർ അജി ആൻറണി ദൈവവചനത്തിൽ നിന്ന് ശുശ്രൂഷിക്കുന്നു.
അന്നേ ദിവസം പകൽ 10 മുതൽ നടക്കുന്ന പ്രത്യേക കാത്തിരിപ്പ് യോഗത്തിൽ പാസ്റ്റർ ലിജോ കറുകച്ചാൽ ശുശ്രൂഷിക്കുന്നു.
പാസ്റ്റർ സാം സി. ബേബി ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. കർമ്മേൽ എ.ജി. ക്വയർ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകുന്നു. ഈ മീറ്റിംഗിൽ എല്ലാവരും വന്ന് ബന്ധിക്കുവാൻ കർത്തൃ നാമത്തിൽ ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like