ഖത്തർ ഐഡിസിസി വാർഷിക പൊതുയോഗത്തിൽ റെവ: ഡോക്ടർ ഓ തോമസ് മുഖ്യ പ്രഭാഷകൻ

ദോഹ: ഖത്തർ ഐഡിസിസി (inter denominational christian church)പത്താമത് വാർഷിക പൊതുയോഗത്തിൽ റെവ: ഡോക്ടർ ഓ തോമസ് മുഖ്യപ്രഭാഷണത്തിനും ധ്യാനയോഗത്തിനും നേതൃത്വം നൽകും. ഓർത്തഡോക്സ് സഭയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന കോട്ടയം സെമിനാരിയുടെ മുൻ പ്രിൻസിപ്പൾ, അദ്ധ്യാപക പദവികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.സഭയുടെ വിവിധ പുത്രിക സംഘടനകൾക്ക് നേതൃത്വം നൽകിയ അദ്ദേഹം അറിയപ്പെടുന്ന പ്രഭാഷകൻ,ഗ്രന്ഥകർത്താവ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.സഭയുടെ പ്രസിദ്ധീകരണങ്ങൾ ആയ ദൂതൻ,സ്നേഹലോകം എന്നിവയുടെ ചീഫ് എഡിറ്റർ ആയി ഇപ്പോൾ സേവനം അനുഷ്ഠിക്കുന്നു.മെയ് 31 വെള്ളിയാഴ്ച വൈകിട്ട് 5 pm നു IDCC കോംപ്ലക്സിൽ ആണ് വാർഷിക പൊതുയോഗം നടത്തപ്പെടുക. H.E. മറിയം നാസ്സർ അൽ ഹൈൽ മുഖ്യ അഥിതി ആയിരിക്കും. വിൽസരാജ്, അനിൽകൈപട്ടൂർ, മെറിൻ ഗ്രിഗോറി തുടങ്ങിയവർ ചേർന്ന് ഗാനസന്ധ്യയും ഉണ്ടായിരിക്കുന്നതാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like