റമദാന് ശേഷം ദോഹ മെട്രോ സർവീസുകളുടെ സമയക്രമത്തിൽ വരുന്ന മാറ്റം കൂടുതൽ ഉപകാരപ്പെടും
ദോഹ: റമദാന് ശേഷം ദോഹ മെട്രോ സര്‍വീസുകളുടെ സമയക്രമത്തില്‍ മാറ്റംവരുത്തുമെന്ന് അധികൃതര്‍ അറിയിച്ചതായി ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇപ്പോള്‍ രാവിലെ എട്ട് മണിക്ക് തുടങ്ങുന്ന സര്‍വീസ് നേരത്തെയാക്കാനാണ് സാധ്യത. നിരവധി ഓഫീസുകള്‍ രാവിലെ ഏഴു മണിക്ക് പ്രവര്‍ത്തനം തുടങ്ങുന്നത് കൊണ്ടാണിത്.
“ഇപ്പോഴത്തെ ട്രെയിന്‍ ഷെഡ്യൂള്‍ റമദാന്‍ പ്രമാണിച്ചുള്ളതാണ്. പുതിയ സമയക്രമം സമൂഹമാധ്യമങ്ങളിലൂടെ ഞങ്ങള്‍ അറിയിക്കും,” ഖത്തര്‍ റെയില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Download Our Android App | iOS App
റെഡ് ലൈന്‍ സൌത്തിലെ 13 സ്റ്റേഷനുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ബാക്കിയുള്ള സ്റ്റേഷനുകളും ഉടന്‍ തയ്യാറാകും. കതാറ, ലെഗ്തായ്‌ഫിയ, ഖത്തര്‍ യൂനിവെര്‍സിറ്റി, ലുസൈല്‍ എന്നിവയാണിവ.
ട്രെയിന്‍ നിര്‍ത്തുമ്പോള്‍ വാതിലുകള്‍ക്ക് സമീപം നിന്ന് പ്രവേശനം തടസ്സപ്പെടുത്തുകയോ സീറ്റില്‍ ഉറങ്ങുകയോ നില്‍ക്കുകയോ ബാഗുകള്‍ ഉപയോഗിച്ച് സീറ്റുകള്‍ ബ്ലോക്ക് ചെയ്യരുതെന്ന് ഖത്തര്‍ റെയില്‍ യാത്രക്കാരോട് അഭ്യര്‍ഥിച്ചു.